Wednesday, July 11, 2007

ബാംഗ്ലൂര്‍ ടൈംസ്‌ - 1

രംഗം - 1

(എന്റെ ബാച്‌ലര്‍ റൂം..വാടക 4500 ക..മുറികള്‍ 1, ഹാള്‍ 1, കിച്ചണ്‍ ഹാഫ്‌, ബാത്‌റൂം 1)

പത്രക്കാരന്‍ അന്നും പതിവുപോലെ ഏഴു മണിക്കാണു വന്നത്‌..ഞാന്‍ കുനിഞ്ഞിരുന്ന് ഷൂവിന്റെ ലേസ്‌ കെട്ടുന്ന ചാന്‍സ്‌ നോക്കിത്തന്നെ അവന്‍ സ്ഥിരം സ്റ്റയിലില്‍ പത്രക്കെട്ട്‌ താഴേനിന്നും മൂന്നാം നിലയിലുള്ള എന്റെ മുതുകിലേക്കു തന്നെ കിറുകൃത്യമായി എറിഞ്ഞു കൊള്ളിച്ചു..എന്നും നല്ല എള്ളെണ്ണയിട്ടു കുളിക്കുന്നതുകൊണ്ടായിരിക്കണം നല്ല വില്ലുപോലെ (!!!) വളഞ്ഞ എന്റെ മുതുകില്‍ തട്ടി മനോരമയും ടൈംസും വേറായി തെറിച്ച്‌ താഴേ പോലീസുകാരന്റെ വീടിന്റെ ആസ്ബറ്റോസ്ഷീറ്റില്‍ തന്നെ വന്നു വീണു..

മനോരമയോടു പണ്ടെ ഉള്ള ദേക്ഷ്യം മനസ്സില്‍ തികട്ടിവന്നപ്പോള്‍ റൂമിന്റെ കതകു തുറന്നു പാതിമയക്കത്തിലുള്ള അണ്ണനെ വിളിച്ചുണര്‍ത്തിപ്പറഞ്ഞു.."അണ്ണാ ഈ പു........മോന്‍ പത്രം വലിച്ചപ്പറത്തെ തട്ടുമ്പൊറത്തിട്ടിട്ടുണ്ട്‌..."

"സാര്‍ ഞാനിപ്പോ അതെടുത്തു തരാം.." വീതികുറന്‍ഞ്ഞ സ്റ്റെപ്‌ കയറി വന്ന പത്രക്കാരന്‍ പയ്യന്‍ പറഞ്ഞു..രാവിലേ തന്നെ ഒന്നു ചമ്മി..എന്നാലും ഇവന്‍ എങ്ങിനെ മലയാളം..!!!

ഏതായാലും ദിവസം തുടങ്ങിയതെ കുളമായി..ഇനി ബാംഗ്ലൂര്‍ ടൈംസ്‌ നോക്കീട്ട്‌ പോവാം..മഞ്ഞപ്പത്രം തുറന്നു പിടിച്ചു പേജ്‌ ത്രീയില്‍ എന്തിനും പോന്ന സുന്ദരിമാര്‍ മദ്യചഷകങ്ങളുമായി ബോയ്ഫ്രന്‍ഡ്സിന്റെ തോളില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്‌..ഹാവൂ സമാധാനമായി..

ഉറക്കത്തിലേക്കു വഴുതിവീണ അണ്ണന്‍ വീണ്ടും ഉറങ്ങില്ല എന്നുറപ്പുവരുത്താന്‍ വേണ്ടിയെന്നോണം ഒന്നു കൂടി യാത്ര പറഞ്ഞിറങ്ങി..

രംഗം 2
------

ബി.എം.ടി.സി ബസ്‌ സ്റ്റേഷന്‍...(ടാര്‍ചെയ്യാത്ത പാര്‍ക്കിംഗ്‌ ഏരിയ..ബസ്‌ കാത്തു നില്‍ക്കുന്ന ആള്‍ക്കൂട്ടം..പിച്ചിപ്പൂ ചൂടി, നെറ്റിയും മൂക്കും ജോയ്ന്‍ ചെയ്യുന്ന സംഗമസ്ഥാനത്ത്‌ പൊട്ട്‌ തൊട്ട അര്‍ദ്ധസുന്ദരികളും..)

ഒരു ബസ്‌ വന്നു..ബേക്കറിയില്‍ ജിലേബി അടുക്കിവച്ചിരിക്കുന്നതു പോലെ നിരത്തി വച്ചിരിക്കുന്ന അക്ഷരക്കൂട്ടങ്ങള്‍ വായിക്കാന്‍ അറിയില്ലാത്തതു കൊണ്ട്‌ പതിവുപോലെ നമ്പറിനെ ആശ്രയിച്ചു..പോകേണ്ട സ്ഥലത്തേക്കുള്ള ബസ്‌ തന്നെ..

ഏതു തിരക്കുള്ള ബസ്സിലും കയറിപ്പറ്റി സീറ്റുപിടിക്കാം എന്നുള്ള പതിവ്‌ അഹങ്കാരത്തോടെ ബസിലേക്കു ചാടിക്കയറി..അണ്‍ ഫോര്‍ച്ച്യുണേറ്റിലി നോ സീറ്റ്‌സ്‌..കയറിയടുത്തു തന്നെ നിന്നു..ബസിന്റെ നടുക്കാണു വാതില്‍..പൊതുവെ ഈ മെട്രോയില്‍ ആരും ഡോര്‍വിട്ട്‌ കളിക്കുന്നത്‌ കണ്ടിട്ടില്ലാത്തതു കോണ്ട്‌ നമ്മളും നിന്നും ഡോറിനോടു ചേര്‍ന്നു തന്നെ...

വനിതാ കണ്ടക്ടര്‍ ആണ്‌.."എല്ലി സാര്‍???" (അതായിരിക്കും ചോദിച്ചത്‌)..ഏറ്റവും ലാസ്റ്റ്‌ സ്റ്റോപ്പിലേക്കുള്ള ടിക്കറ്റെടുത്തു..

"സാര്‍ ഇന്തേ ഹോഗി.."..എന്താണാവോ..???

കണ്ടക്ടര്‍ മുന്‍പോട്ടുതന്നെ പോവുന്നൂ..മുന്‍പില്‍ വലിയ തിരക്കില്ല..ഒരു പക്ഷെ അങ്ങോട്ടു നീങ്ങി നില്‍ക്കാന്‍ പറയുന്നതായിരിക്കും..ഞാന്‍ നീങ്ങി നിന്നു..പിന്നേയും.."ഇന്തേ ഹോഗീ സാര്‍"..ലേഡീസ്‌ കണ്ടക്ടര്‍ ആണെങ്കിലും ദേക്ഷ്യം കൂടുതല്‍ ആണു..കുറച്ചുകൂടി മുന്‍പോട്ടു നില്‍ക്കണമായിരിക്കും..ഇനി പെണ്ണുങ്ങള്‍ കയറിയാല്‍ പിന്നോട്ടു പോവാന്‍ പറഞ്ഞു വരരുത്‌ , മനസ്സിലൊര്‍ത്തുകോണ്ട്‌ വീണ്ടും മുന്നോട്ടു നീങ്ങിക്കൊടുത്തു...

ഇത്തവണ ഇന്തേ ഹോഗീയുടെ കൂടെ വേറെ കുറെ കന്നടപദങ്ങള്‍ ഒഴുകി വന്നു..ഇനീപ്പം ഞാന്‍ മുന്നീപ്പോയി ഡ്രൈവറുടെ അടുത്ത്‌ പോയിരിക്കണോ..????

വീണ്ടും മുന്നോട്ടു നീങ്ങിക്കൊടുത്തു..ഇത്തവണ എന്റെ ക്ഷമയെ പരീക്ഷിച്ചുകൊണ്ട്‌ മറ്റു യാത്രക്കാരും കൂടി, ഉച്ചത്തില്‍ കയര്‍ക്കാന്‍..

ഇതെന്തൊ പ്രശ്നമുള്ള കേസാണെന്നു തോന്നുന്നു..ഒന്നും നോക്കിയില്ല... അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി..കാലിയായ ബസ്‌ വരുന്നതു വരെ നോക്കി നിന്നു ലേറ്റായി ഓഫീസില്‍ ചെന്നു...

രംഗം-3
------

ഓഫീസ്‌..അഞ്ചാറു ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള റിസപ്ഷണിസ്റ്റ്‌ പതിവുപോലെ ചിരിച്ചു..സ്ഥിരം കുശലാന്വേക്ഷനങ്ങള്‍ക്കു ശേഷം..ലേഡി കണ്ടക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റാര്‍ക്കോ പറ്റിയതാണു എന്ന വ്യാജേന അവതരിപ്പിച്ചു..

"ഇന്തേ ഹോഗീ" അര്‍ഥം മാറ്റീത്രേ..അതിന്റെ അര്‍ത്ഥം പിന്നോട്ടു പോവാന്‍ എന്നാണെന്നു അവള്‍ പറഞ്ഞിട്ടു കൂടി വിശ്വസിക്കാന്‍ മനസ്സു സമ്മതിച്ചില്ല..

വിശ്വസിച്ചെ മതിയാവു ഇല്ലെങ്കില്‍ ഇനിയും ഈ പരിപാടി കാണിച്ചാല്‍ നല്ല മെട്രോ പെടകിട്ടും എന്നു മനസ്സിനകത്തിരുന്നു ചില കാര്യങ്ങള്‍ പറഞ്ഞു പേടിപ്പിക്കാറുള്ള മനസാക്ഷി ഓര്‍മ്മിപ്പിച്ചു...

"ഇന്തേ ഹോഗീടെ" അര്‍ത്ഥം പിന്നോട്ട്‌ പോവുകാന്നു അറിയില്ലയിരുന്നു പെങ്ങളെ എന്നു ഒരു നൂറുപ്രാവിശ്യം മനസ്സില്‍ പറഞ്ഞു സാഷ്ടാംഗം പ്രണമിച്ചു...


ബാംഗ്ലൂര്‍ടൈംസ് തുടരും.....( ഭീക്ഷണി ആണോ ??? )

15 comments:

കുട്ടന്‍സ്‌ said...

“ പത്രക്കാരന്‍ അന്നും പതിവുപോലെ ഏഴു മണിക്കാണു വന്നത്‌..ഞാന്‍ കുനിഞ്ഞിരുന്ന് ഷൂവിന്റെ ലേസ്‌ കെട്ടുന്ന ചാന്‍സ്‌ നോക്കിത്തന്നെ അവന്‍ സ്ഥിരം സ്റ്റയിലില്‍ പത്രക്കെട്ട്‌ താഴേനിന്നും മൂന്നാം നിലയിലുള്ള എന്റെ മുതുകിലേക്കു തന്നെ കിറുകൃത്യമായി എറിഞ്ഞു കൊള്ളിച്ചു ...”

ഒരു ബാംഗ്ലൂര്‍ ടൈംസ് വിശേഷം...!!!!!!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ എടുത്തെഴുതിയിരിക്കുന്ന കമന്റ് തന്നെ ഇതിലെ മാസ്റ്റര്‍ പീസ് വാചകം. താഴെ പോലീസുകാരനാ താമസം? വായിനോട്ടത്തിനായി അങ്ങോട്ടാരും വരണ്ടാന്ന് ഉദ്ദേശിച്ച് പറഞ്ഞതാ അല്ലെ;)

ദില്‍ബാസുരന്‍ said...

ഇതിന്റെ വേറെ വേര്‍ഷനാണ് “മുന്തേ ഹോഗി” മുന്നോട്ട് പോകാന്‍. ആദ്യമായി ഒരു ലേഡി കണ്ടക്ടര്‍ ഇത് എന്നോട് പറഞ്ഞപ്പോ “അയ്യേ ഞാന്‍ ആ ടൈപ്പല്ല” എന്ന് പറയാനാണ് തോന്നിയത്. എന്താണാവോ?

ശെഫി said...

ബാഗ്ലൂര്‍ ടൈംസ്‌ തുടരട്ടേ

G.manu said...

kasaran

ettukannan | എട്ടുകണ്ണന്‍ said...

good!

കുട്ടന്‍സ്‌ said...

ചാത്താ...
വേണ്ട..വേണ്ട...കന്നടപ്പോലീസുകാരുടെ അടി- അതൊരു ഒന്നൊന്നൊര അടിയാ-
ദില്‍ബൂ: :) അയ്യേ ഞാനും ആ ടൈപ്പല്ല
ശെഫി : തുടരുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രവചനാതീതമായ ഒരു കാര്യം ആണു..ഈ ബ്ലോഗില്‍ പാതി വഴിയില്‍ നിറുത്തിയ കുറെ തുടരനുകള്‍ കാണാം..ഇതങ്ങിനെയാവാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാം..:)
മനു,eightkannans : നന്ദി, നമസ്കാരം

കുട്ടന്‍സ് | Sijith

തഥാഗതന്‍ said...

ഇന്തികടെ ഹോഗി എന്നാണ് ശരിയായ പ്രയോഗം
മുന്നോട്ട് പോകുക എന്നതിനു “മുന്ത്കടെ ഹോഗി” എന്നും.. അല്പം ബഹുമാനം കലര്‍ത്തി ആണെങ്കില്‍ അത് ഇന്തികടേ ഹോഗ്‌റീ എന്നും മുന്ത്‌കടെ ഹോഗറീ എന്നും ആകും.. ഇതിനെ ചുരുക്കി ഇന്തെ ഹോഗി, മുന്തേ ഹോഗി..ഹൊഗിറീ എന്നു പറയാറുണ്ട്..

ഇനിയും സംശയം ഉണ്ടെങ്കില്‍ കന്നഡ സാഹിത്യത്തിലെ കുഞ്ഞിക്കുട്ടന്‍ തമ്പുരാനായ കുട്ടപ്പായി അവരത്രെ ഹേള്‌റി

കുട്ടന്‍സ്‌ said...

തഥാഗതന്‍ മാഷേ,
കന്നട ആദ്യമായി കേട്ടുതുടങ്ങിയ കാലഘട്ടങ്ങളിലെപ്പൊഴോ സംഭവിച്ച ഒന്നാണിത്..ഇതു പോലെ ഭാഷ അറിയാതെ കുഴങ്ങിയ ഒട്ടേറെ കഥകള്‍ ഉണ്ട്..
മലയാളം മാത്രം സംസാരിക്കാന്‍ അറിയാവുന്ന എന്റെ ഒരു സുഹൃത്ത്, ഹിന്ദിയില്‍ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ പോലും ‘കന്നടഗൊത്തില്ലണ്ണ’ എന്നു പറയുന്ന ഒരു കാലം..ഒടുവില്‍ ടിയാന്‍ ചുറ്റുവട്ടത്തുള്ള കന്നടിഗരെ മലയാളം പഠിപ്പിച്ചു എന്നത് ഐതീഹ്യം..

കുട്ടപ്പായി എന്ന ബോധപ്പായിയോട് ഇനി കന്നടയില്‍ ശിഷ്യപ്പെടണം എന്നു തോന്നുന്നു..ഒന്നുമില്ലെങ്കിലും ‘സംസ്കാര‘ എഴുതിയ അനന്തമൂര്‍ത്തിസാറിന്റെ ഭാഷയല്ലെ...

ഉണ്ണിക്കുട്ടന്‍ said...

ഇതു പറഞ്ഞു കേട്ട കഥ:

ബസില്‍ കയറിയ മലയാളിക്ക് അതു മജസ്റ്റിക് പോകുമോന്നറിയണം. അവന്‍ അറിയാവുന്ന ഭാഷകളും കന്നഡയും കൂട്ടി "ബസ് മജസ്റ്റിക് ഹോഗുമോ..?" എന്നു ചോദിച്ചു. കേട്ടയാള്‍ പറഞ്ഞൂത്രേ "ആ ഹോഗുമായിരിക്കും" (സത്യമായിട്ടും ഞാനല്ല)

കുട്ടന്‍സ്‌ said...

അതിന്റെ വേറൊരു വേര്‍ഷനാണു ഉണ്ണിക്കുട്ടാ
“ഹോഗുമോ എന്തോ??”

:)

മുക്കുവന്‍ said...

comments are too good. yaa hogumayirikkum...

me too had a good experience in BTS. is written in my blog.

തഥാഗതന്‍ said...

കന്നഡ കേട്ടാല്‍ ഗൊത്തും പക്ഷെ തിരിച്ചു കൊത്താന്‍ ഗൊത്തില്ല ( ഇത് ശ്രീജിത്ത് പറഞ്ഞതല്ല)

കുട്ടന്‍സ്‌ | S.i.j.i.t.h said...

:)

ഇത്തിരിവെട്ടം said...

കുട്ടന്‍സേ തുടരൂ...