Saturday, May 29, 2010

വാടകവീടുകള്‍.....

വീണ്ടും ഒരു വീട് മാറ്റം...ഇന്ന് ഞാന്‍ എന്റെ പുതിയ വാടക വീട്ടിലേക്ക് മാറുന്നു...കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് നാലാം തവണ.....പല കാരണങ്ങള്‍....വെള്ളം,ഹൌസ് ഓണര്‍....

ഫ്ലാഷ് ബാക്...
---------------
ജോലി പരമായ കാരണങ്ങളാല്‍ പാലാക്കാരനായ അച്ചന്‍ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ എന്ന ഗ്രാമത്തില്‍ എടുത്ത വാടക വീട്ടില്‍ നിന്നാണ് എന്റെ തലമുറയുടെ വാടകവീട്ടിലെ കുടിയേറ്റ ആരംഭം...
എടവണ്ണപ്പാറയില്‍ നിന്നും കൊണ്ടോട്ടിക്കുള്ള വഴിയില്‍ ഒരു വളവില്‍ വാഴതോട്ടങ്ങള്‍ക്ക് ഇടയിലൂടെ ഒരു കാല്‍ വീതിയ്ല്‍ ഉള്ള വരമ്പ്‌ നടന്നു ചെറിയ..ചെറുതെന്ന് പറഞ്ഞാല്‍ ഒരു പോടിക്കുഞ്ഞിനെക്കാള്‍ ചെറുതായ വെള്ളച്ചാല്‍ മുറിച്ചു കിടന്നു..ഒതുക്കമില്ലാതെ കെട്ടിയ കരിങ്കല്‍ പടവുകള്‍ കയറിയാല്‍ പച്ചയും മങ്ങിയ മഞ്ഞയും നിറമടിച്ച നിര വീടുകള്‍..
തെക്കന്‍ തിരുവിതാകൂറില്‍ നിന്നും പരിസര പ്രദേശങ്ങളിലെ സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍, മാവൂര്‍ റയോണ്‍സില്‍ ജോലിയുണ്ടായിരുന്ന ഒരു കുടുംബം..അമ്മച്ചി എന്നായിരുന്ണ്‌ു ഞാന്‍ അവരെ വിളിച്ചിരുന്നത്..ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല...

എണ്‍പതുകളിലെ കുട്ടിക്കാലം കുറച്ചുകാലം വാടകവീട്ടിലെ ദ്രവിച്ച കട്ടില പടികളിലെവിടെയോ മലര്‍വാടിയിലെ പൂച്ചപൊലീസും വായിച്ചു മറവിയിലേക്ക് മരിച്ചു വീണു...

പിന്നെ, തോട്ടുമുക്കം എന്ന കുടിയേറ്റഗ്രാമത്തിലേക്ക്..സ്വന്തം വീട്..ഓല മേഞ്ഞ ഒരു കൊച്ചു വീട്..ആ ട്രാന്‍സിഷന്‍ എങ്ങിനെയാണ് എന്നു ഓര്‍ത്തെടുക്കാന് കഴിയുന്നില്ല...ലോറിയില്‍ വീട്ടു സാധങ്ങളുമായി ഒരു യാത്ര മനസ്സില്‍ കോറിയിട്ടെത് ചികഞ്ഞെടുക്കാന്‍ ആവുന്നില്ല..ഒരു പക്ഷെ പേരാമ്പ്രയിലെ അമ്മവീട്ടില്‍ വേനലവധിയുടെ പേരില്‍ എന്നെ മാറ്റി നിര്‍ത്തിയതിന് ശേഷമാവാം ആ ട്രാന്‍സിഷന്‍..

------
ഓര്‍മ്മയിലെ പിന്നെയുള്ള വാടക വീട് ഗോപിമാമന്‍ താമസ്സിച്ചിരുന്ന വാടക വീടുകള്‍ ആണ്..
അരീക്കോട് നിന്നും മഞ്ചേരിക്കുള്ള മെയിന്‍ റോഡില്‍ ഉള്ള ഒരു ടെറസ് വീട് ... റോഡിനപ്പുറം ഒരു മദ്രസ്സ..ഓത്ത് കേട്ടുള്ള വൈകുന്നെരങ്ങള്‍..മരപ്പോടി നിറക്കുന്ന സ്ടോവ്വില്‍ തിളപ്പിച്ച ചായ്‌ വലിച്ച് കുടിച്ച് ഉമ്മരത്തിരുന്നാല്‍ ധാരാളം ബസ്സുകള്‍ കാണാം...പല നിറമടിച്ച ..പല പേരുള്ള ..പല സ്ഥലങ്ങളിലെക്ക് യാത്രക്കാരുമായി പോവുന്നവ..ചിലര്‍ പാതികണ്ട സ്വപ്ങ്ങളില്‍ നിന്നും ഞെട്ടിയെഴുന്നെറ്റ്‌ ചിരിചു കാണിക്കും...
ചില ദീര്ഘ ദൂര വിനോദ സഞ്ചാരികള്‍ കളിച്ച്ചുല്ലസിച്ച് കൈവീശി കാണിച്ച് കടന്നു പോകും..അങ്ങിനെ കടന്നു പോയ ചിലര്‍ പിറ്റേന്നത്തെ പത്രവാര്‍ത്തകളിലെ അപകട മരണ കോളങ്ങളില്‍ നൊമ്പരപ്പെടുത്തി....അത് 90-കളിലെ വാടക വീടുകളിലെ ജീവിതം..

ഇടക്ക്‌ വാഴക്കാട്ട് കെ.പി മൂസാ ഹാജിയുടെ വാടക ഹോസ്റല്‍, ചാലപ്പുറത്തെ മുല്ലശ്ശേരി രാജുവേട്ടന്റെ വീടിനു പിന്നിലുള്ള വര്‍ക്കിംഗ് മെന്‍സ്‌ ഹോസ്റല്‍.., മാന്നാനത്തെ സമിനാരി ചിട്ടയുള്ള ബീ.എഡ കോളെജ് ഹോസ്റ്റലിലെ ചുരുങ്ങിയ കാലം..ഒടുവില്‍ മഹാത്മാഗാന്ധി യൂനിവേര്‍സിറ്റി ക്യാമ്പസിലെ മെന്‍സ്‌ ഹോസ്റ്റല്‍....ജീവിതം ഹോസ്റല്‍ നോസ്ടാല്ജിയകള്‍ക്ക്‌ വളക്കൂറുള്ള മണ്ണ്‍ ഒരുക്കുന്നൂ ....

ബാംഗ്ലൂരിലെക്ക്...
--------------
ആറുവര്‍ഷം മുന്‍പ്‌ പ്രൊജക്ട് വര്‍ക്ക് എന്ന പേരില്‍ നഗരത്ത്തിലെക്കൊരു കുടിയേറ്റം..ഒരു ചെറിയ ബാഗില്‍ കുത്തി നിറച്ച കുപ്പായങ്ങളും..അച്ചാര്‍ കുപ്പികളുമായി മജസ്റ്റിക് സ്റാന്‍ഡില്‍ സുഹൃത്തുക്കളെ കാത്തു നിന്നത് ഓര്‍മ്മയിലുണ്ട് ... എന്താണ് പ്ലാന്‍ എന്നറിയില്ല ...എവിടെയാണ് താമസം എന്നറിയില്ല..കയ്യില്‍ ഒരു ഫോണ്‍ നമ്പര്‍ മാത്രം...

എത്തിപ്പെട്ടത് കെ.ആര്‍ പുരം റെയില്‍വേ സ്റ്റേഷന്‍റെ സമീപത്തുള്ള ഒരു ഫ്ലാറ്റില്‍..രണ്ടു മുറികളിലായി ജോലി അന്വേക്ഷിച്ച് ഒരു പാടു പേര്‍..നിലവില്‍ ജോലിയുള്ള സീനിയെര്സ്‌ മറ്റുള്ളവരെ സഹായിക്കുന്നൂ...ഒടുവില്‍ ജന സാന്ദ്രത ഏറി എന്ന കാരണത്താല്‍ ഓണര്‍ ഇറക്കിവിട്ടപ്പോള്‍ ഈ.ജി പുര, മടിവാള എന്നിവിടങ്ങളിലെ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം..

പിന്നെ, ആ ചെറിയ കുടുസ്സു മുറിയിലേക്ക്‌..ആസ്ബടോസ് ഷീറ്റ് വിരിച്ച് ഇരുട്ട് മാത്രം നിറഞ്ഞ ആ ചെറിയ വീട്ടില്‍ സ്വന്തമായി വാടകയ്ക്ക്..കൂടെ സതീര്‍ത്ഥ്യരായ രഞ്ജിത്ത്‌, ശ്രീലാല്‍..
മടിവാള ചെക്ക്‌ പോസ്റ്റില്‍ കരിമ്പിന്‍ ജ്യൂസ് വില്‍ക്കുന്ന പട്ടേല്‍ എന്ന നല്ല മനുഷ്യന്റെ ആയിരുന്ണ്‌ു ആ വീട്...വിദ്യാര്‍ത്ഥികള്‍ ആണെന്നരിന്ഞ്ഞു കുറഞ്ഞ വാടകക്ക് തരികയായിരുന്ണ്‌ു ആ നല്ല മനുഷ്യന്‍.. കൂടാതെ ഒരു ഇരുമ്പ്‌ കട്ടിലും തന്നൂ അയാള്‍..
ചില വൈകുന്നേരങ്ങളില്‍ ചെറിയ ഒരു ജ്ഗ്ഗില്‍ കരിമ്പിന്‍ ജ്യൂസുമായി കാണാന്‍ വരുമായിരുന്ന ആ കുറിയ മനുഷ്യനെ മറക്കാന്‍ ബുദ്ധിമുട്ടാണ്..

ജോലി കിട്ടുന്നു...വീണ്ടും കെ.ആര്‍ പുരത്തെ സംഘത്തിലേക്ക്‌ കൂട്ട് ചേരുന്നു...ഒരുമിച്ചൊരു വലിയ വീട്ടിലേക്ക്‌..രാമേട്ടനും, കൊമ്പനും, അമ്മാവനും, ജോബിലും, കൈമളും, വിബിനും, ടീജിയും, പീക്കുവും, അനീഷും എല്ലാം ഉള്ള വലിയ തറവാട്ടിലേക്ക്‌ - കെ. ആര്‍ പുരം തറവാട് എന്ന് പേരിട്ട വീട്ടിലേക്ക്‌...

കോറമംഗല ഫസ്റ്റ് ബ്ലോക്കിലെ വീട്ടില്‍ നിന്നാണ് ബ്ലോഗിംഗ് തുടങ്ങുന്നത് ..പിമ്ഗാരയിലെ ബ്ലോഗ്‌ മീറ്റുകളില്‍ നിശബ്ദ നാരങ്ങാ സോഡക്കാരനായി മാറുന്നതവിടെ വച്ചാണ്...

ബാംഗ്ലൂര്‍ - രണ്ട്ട്...
------------
വിവാഹ ശേഷം ആദ്യമായി വാടക വീട്ടിലേക്ക്‌ (വാടക ഷെയര്‍ ചെയ്യാന്‍ ആരുമില്ലാതെ ...) പതിനായിരം രൂപ വാടകക്ക് ബ്രൂക്ക്‌ഫീല്‍ഡ്‌ എ.ഈ.സീ.എസ്‌ ലേ ഔട്ടിലെ വീട്ടിലേക്ക്‌...താഴെ ഹൌസ് ഓണര്‍ കപ്പിള്‍സ്‌ ..മേലെ ന്യു ലി മാരീഡ കപ്പിള്‍സ്‌ ആയ ഞാനും ബെടര്‍ഹാഫും..


മലയാളി കുടുംബത്തിന്റെ വാടക വീട് തന്നെ കിട്ടിയതില്‍ ഞങ്ങള്‍ നല്ല ഹാപ്പി...താഴത്തെ ആന്റിക്ക് ഞങ്ങള്‍ മക്കളെ പോലെ..സന്തോഷം..നല്ല വീട് ...നല്ല ചുറ്റുപാട്....

കാലം അധികം ചക്രം ഉരുട്ടെണ്ടി വന്നില്ല താഴെ വീട്ടുടമസ്തന്‍ താമസിക്കുന്നതിന്റെ എല്ലാ ദുരിതന്ങ്ങളും നേരിട്ടനുഭവിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു..

പിന്നെ, പിന്നെ..ഒരു കസേര വലിച്ചാല്‍, അടുത്തമാസം വാടക കൊടുക്കാന്‍ ഇറന്ങ്ങി ചെല്ലുമ്പോള്‍, അദ്ദേഹത്തിന്റെ കഷണ്ടി തലയിലൂടെയാണ് കസേര വലിച്ച്ചെതെന്നു തോന്നിപ്പോവും.... ഒരു ദിവസം രണ്ടു ഗസ്റ്റ്‌ കൂടുതല്‍ വന്നാല്‍ .. ഹൌസ് ഓണറരുടെ മുഖം പല നിറമാകും...ആന്റിയെ കാണാതെ ഗെയിറ്റ്‌ തുറന്നു പുറത്തു പോയി വരണം..പ്രശ്നങ്ങള്‍.....

ഒടുവില്‍ സഹികെട്ട് പതിനൊന്നാം മാസം കരാര്‍ പുതുക്കാന്‍ കാത്തു നില്‍ക്കാതെ ഒരു ഷിഫ്ടിംഗ്....കാഗധാസപുരക്ക് ...

ഈ ബാംഗളൂരില്‍ ഒരു പ്രത്യേകതയുണ്ടു .. തീപ്പെട്ടി അടുക്കി വെച്ചതു പോലെ ഫ്ലാറ്റുകള്‍ ആയിരക്കണക്കിനുണ്ട് എന്നാല്‍ക്കൂടിയും...മനസ്സിനിണങ്ങിയത് കിട്ടുക പ്രയാസം...ചിലതിന്റെ അടുക്കള ചെറുത്‌ ...ഭക്ഷണം കഴിച്ച്ച്ചാല്‍ കൈകഴുകണമെങ്കില്‍ കക്ക്‌ുസ് പിടിക്കണം...നോ വാഷ്‌ ബെയ്സിന്‍സ്‌ ... ചിലയിടങ്ങളില്‍ കക്ക്‌ുസ് വാതില്‍ തുറക്കുന്നത് അടുക്കളയിലേക്ക്...

വീടു ഹന്ടിങ്ങിനു ഒരു മലയാളി ബ്രോക്കറെ കിട്ടിയപ്പോള്‍ സന്തോഷിച്ചു..മലയാളം അറിയുന്ന ബ്രോക്കറങ്കിള്‍ നന്നായി വിയര്‍പ്പോഴുക്കാതെ അര മാസത്തെ വാടക കമ്മീഷന്‍ അടിച്ചെടുത്തു...
(വീടന്വേക്ഷിക്കുംപോ അറിയാവുന്നവരാനെന്കിലും മലയാളി ബ്രോക്കെര്സിനെ നമ്പരുത്..പണിയും..-പാഠം ഒന്ന്‍).

പിന്നെ, പത്ത് മാസത്തെ വാടക അഡ്വാന്‍സ്‌ ക. ചില്ലറ : ഒരു ലക്ഷം..മാസം പത്ത്‌ റുപ്പിക വാടക..പിന്നെ വെള്ളം, ലിഫ്റ്റ്‌ - മെയിന്റനന്‍സ്‌ ...കൃത്യമായി കൊടുക്കുന്നവന്‍ മാത്രം പണി മേടിക്കുന്ന ഒരിടപാട്...

ട്രാക്ടര്‍ ലോബി അരങ്ങു വാഴുന്ന .. മഴ നിറച്ച് പെയ്താല്‍ പോലും ട്രാക്ടര്‍ വെള്ളം മാത്രം ശരണം...ജല സമര്ദ്ധിയില്‍ ജീവിച്ച് പോന്ന, പുഴ കണ്ടു വളര്‍ന്ന ഗ്രാമീണന്‍ കുടി വെള്ള പൈപ്പുകള്‍ ഊര്ധശ്വാസം വലിക്കുന്ന ശബ്ദം കേട്ടു മനസ്സ്‌ മുരടിച്ചു പോയി...

ട്രാക്ടര്‍ ഡ്രൈവര്‍ പാഷ..ട്രാക്ടറില്‍ ബോര്‍ വെള്ളില്‍ നിന്നും വെള്ളമടിക്കുന്ന അതെ ശക്തുയോടെ നാടന്‍ വാറ്റ്‌ അടിച്ച് കയറ്റി വരുന്നൂ...

മഴ പെയ്താല്‍ .. കരണ്ടു പോയാല്‍ ... രണ്ടു - മൂന്നു ദിവസം വെള്ളമില്ല..ബക്കറ്റുകള്‍ കുമിഞ്ഞു കൂടി..പഴകിയ ജലം കൊഴുപ്പ് പിടിച്ച് ബക്കറ്റ്കളില്‍ കെട്ടി കിടക്കുന്ണ്‌ു...

രണ്ട് ഫ്ലാറ്റ്‌കളിലേക്ക്‌ ...അതിനിടയില്‍ പ്രതീക്ഷിക്കാതെ വന്നു കൊതിപ്പിച്ച് പിന്നെ കടന്നു പോയ ചില സുഖ-ദു:ഖങ്ങള്‍...

ഇനി പുതിയ ഒരിടം തേടി ഒരു ഒളിച്ചോട്ടം....ദേ..ഷിഫ്ടിംഗുകാരാണെന്നു തോന്നുന്നു മൊബൈല്‍ അടിക്കുന്നു..
"ഹലോ"
"ഹാജി...ഹിന്ദി മേം ബോലിയെ..ആപ് കിധര്‍ ഹേ..അച്ഛാ...അല്ലിഇരുന്ത് തോഡാ സ്ട്രഎയ്റ്റ് ആയിഇയെ...ഉധര്‍ ഏക്‌ വെജിറ്റബിള്‍ കാ ഷോപ്പ് ധികാധൂഗാ...അല്ലി ലെഫ്റ്റ് സയിട് മേം ഒരു ഫ്ലാറ്റ്‌ ഹേ...ബാല്ക്കനിയില്‍ ഞാന്‍ ഹേ .."

--------------------

പലിശക്കാരന്‍ ജയശന്കര്‍ റെഡ്ഢി പാന്സിന്റെ പോക്കറ്റില്‍ നിന്നും മുഴുവന്‍ കാശും എടുത്തു..പിന്നെ ഒരു പേപ്പര്‍ എടുത്ത്‌ എന്തോ കുത്തിക്കുറിച്ചു...അതെ ഞാന്‍ അഡ്വാന്‍സ്‌ കൊടുത്ത തുക മുഴുവനും ഉണ്ട്ട്...(മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി..)
" സാര്‍ യുവര്‍ അഡ്വാന്‍സ്‌..പ്ലീസ്‌ ഗീവ്‌ എ സൈന്‍ ഹിയര്‍.."
റിസീവ്ട് രൂപ _____________.(മോനെ മനസ്സില്‍ മറൊരു ലഡ്ഡു പൊട്ടി...) രൂപയ്ക്കു ചിഹ്നം അന്ന് കണ്ടു പിടിച്ചില്ലാരുന്നു അല്ലേല്‍ അതും കൂടെ ഇടാമായിരുന്നൂ..

ഇതാ..സാര്‍ സാറിന്റെ ബാക്കി അഡ്വാന്‍സ്‌ റീഫണ്ട് ..റെഡി കാഷ്‌..
പക്ഷെ .. ഇത്... ഒരു പതിനയ്യായിരം കുറവുണ്ട് മിസ്റ്റര്‍ റെഡ്ഢി...????

സാര്‍..അത് പിന്നെ..പെയിന്റിംഗ്, അര മാസത്തെ വാടക..നേരത്തെ പോവുന്നത് കൊണ്ട്ട് എനിക്ക് നഷ്ടമായ തുക..ഇതെല്ലാം കുറച്ചാല്‍ ഇത് പോലും ബാക്കി കാണില്ല..

സാര്‍ ബട്ട് ഐ ടോള്‍ഡ്‌ യൂ ടു മന്ത്സ് ബിഫോര്‍...
സാര്‍ ഇതെല്ലാം ഇവിടെ മാമൂല്‍.. അപ്പൊ ..ഓള്‍ ദി ബെസ്റ്റ്‌...
----------------------------------

ഷിഫ്ടിംഗ് ക്ഷീണവുമായി തളര്‍ന്നുറങ്ങുമ്പോള്‍ ഭാര്യ പറഞ്ഞു...
അതെ...

നമുക്കും വീട് വാങ്ങിക്കാം എന്നാണോ..ഇപ്പൊ പറ്റൂല മോളെ....മുപ്പത്തഞ്ചു ലക്ഷം ബാങ്കിനു കൊടുക്കാന്‍ ആവുമ്പോള്‍ വാങ്ങിക്കാം...

എന്നാ അപ്പൊ നമുക്ക്‌ രണ്ട്ട് വീട് വാങ്ങണം ..

എന്നിട്ട്??????

എന്നിട്ട് വേണം ഒരു വീടു വാടകക്ക് കൊടുക്കാന്‍...

- ശ്രീനിവാസന്‍ ടച്ചില്‍ ഭാര്യയുടെ കമന്റ്...