Saturday, November 21, 2009

bangalore times ::ബാംഗ്ലൂര്‍ ടൈംസ് - നിരോധനങളെ സ്വാഗതം

നൂറുകണക്കിനാളുകള്‍ റോഡപകടങളില്‍ മരിക്കുന്നൂ എന്ന കാരണം ഇനി ഹൈവേകളില്‍ ഗതാഗതം നിരോധിക്കുമോ...
സന്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ പ്രതിക്ഷേധിച്ചാല്‍ കോടതിയലക്ഷ്യമാകുമോ???

അനുബന്ധം : വയനാട് - ബാംഗ്ലൂര്‍ റൂട്ടില്‍ രാത്രി യാത്രാ നിരോധനം തുടരുന്നൂ..ദുരിതവും .....എന്നാല്‍ പിന്നെ ഈ ശബരിമല തീര്ത്ഥാടനവും നിരോധിക്കാമായിരുന്നൂ..കുറചു തിരക്കൊഴിഞു കിട്ടുമ്.. ഒരു സാധാരണ ബാംഗ്ളൂര്‍ മലയാളിയുടെ ആത്മഗതം

Thursday, June 11, 2009

കപ്പ

കപ്പക്കൊക്കെ എന്താ വില കിലോ 20 രൂപയേ...എസ്.എസ്.എല്‍.സി പാസ്സായതില്‍ ഇപ്പൊ വിഷമം തോന്നുന്നൂ..ഇല്ലേല്‍ നാട്ടില്‍ നാലു കപ്പ കുത്തി ജീവിക്കാരുന്നൂ...

എന്നാപ്പിന്നെ ചപ്പാത്തി കഴിച്ചാപ്പോരേ..
അതൊക്കെ ഹിന്ദിക്കാരു കഴിച്ചോട്ടെ..ചപ്പാത്തീം ഉരുളക്കിഴങ്ങും..
നമ്മളു മലയാളീസ് കപ്പേം മീനും അല്ലേ കഴിക്കാവൂ...

ആദിയില്‍ ആദ്യം കപ്പയുണ്ടായി..പിന്നെ മീനും..
മത്തി..അയില, വറ്റ, കൊഞ്ച്, കരിമീന്‍..

(ഒന്നും എഴുതാനില്ലാത്തൊപ്പോള്‍ എന്തെഴുതും:
“എന്തും എഴുതും...”

എന്നാപ്പിന്നെ മാനസപുത്രി, ഐഡിയാ സ്റ്റാര്‍ സിംഗര്‍, ഐ.പി.എല്‍ ഇതൊക്കെയായി കഴിഞ്ഞു കൂടിയാ പോരേ )

ടാഗ്: കപ്പ, മീന്‍, ബാംഗ്ലൂര്‍, കൊതിയന്‍, മലയാളി...

Wednesday, May 13, 2009

ബാംഗ്ലൂര്‍ ടൈംസ് :: വെള്ളം, മെട്രോ, മരം, ലാല്‍ബാഗ്..

വെള്ളം.....

മീനച്ചൂട്...
സ്ഥലം: ബാംഗ്ലൂര്‍ സിറ്റി പരിധിക്കുള്ളിലെ കാഗ്ഗദാസ്സപുര മെയിന്‍ റോഡ്...
ഒറ്റക്കണ്ണന്‍ ട്രാക്റ്ററുകള്‍ നിറഞ്ഞു തുളുമ്പുന്ന ടാങ്കറുകളുമായി ഇടറോഡുകളില്‍ നിന്നും പുത്തന്‍ അപ്പാര്‍ട്മെന്റു സമുച്ചയങ്ങള്‍ക്കു മുന്‍പില്‍ നിരന്നു കിടക്കുന്നൂ ..

ഇത് ഒരു വേനല്‍ക്കാല ദൃശ്യം മാത്രം...ബന്‍‌ഗലുരൂവിന്റെ ഏതു നിരത്തിലും ഇപ്പോള്‍ നിറയുന്നത് ഈ ടാങ്കര്‍ ട്രാക്ടര്‍/ലോറികള്‍ തന്നെ..ഇരുട്ടില്‍ ഒറ്റ ഹെഡ്ലൈറ്റുമായി, പരുക്കന്‍ എന്‍‌ജിന്‍ മുരടനക്കി..പിന്നില്‍ വളഞ്ഞു പുളഞ്ഞൊഴുകുന്ന അരുവികള്‍ തീര്‍ത്ത് തിക്കിത്തിരക്കി പായുന്ന ഈ വാഹനങ്ങള്‍ കൊടും വേനലിന്റെ കാഠിന്യം നമ്മെ അറിയിക്കുന്നൂ...


കൂണു പോലെ മുളച്ചു പൊങ്ങുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് ഭൂഗര്‍ഭ ജലം തടഞ്ഞു നിര്‍ത്താനുള്ള കഴിവില്ലല്ലോ..



“മതി സ്വപ്നം കണ്ടിരിക്കുന്നത്..വെള്ളം തീര്‍ന്നൂ..ഇന്ന് ട്രാക്റ്റര്‍ വന്നില്ലാന്നു തോന്നുന്നൂ...ലേറ്റായി ഓഫീസില്‍ പോയാല്‍ മതി..”- ഭാര്യ.

മെട്രോ-മരം-ലാല്‍ബാഗ്
-------------------

വികസനത്തിന്റെ പുതിയ മുഖം



ബാംഗ്ലൂര്‍ മെട്രോ...എം.ജി റോഡില്‍ പില്ലറുകള്‍ക്കു മേലേ ചീറിപ്പാഞ്ഞു പോവുന്ന മെട്രോ കോച്ചുകള്‍ ഒരു സ്വപ്നമാണു...നല്ലത്...ട്രാഫിക് കുരുക്കുകള്‍ കുറക്കാന്‍ കഴിയുമെങ്കില്‍ അത്രയ്ക്കു നല്ലത്...

ഇപ്പോള്‍ വിവാദമായിരിക്കുന്നത് ലാല്‍ബാഗ് സ്റ്റേഷന്‍ ആണ്..പഴയ റൂട്ട് മാപ്പില്‍ നിന്നും വ്യതിചലിച്ച് ലാല്‍ബാഗിനുള്ളിലൂടെ തണല്‍മരങ്ങള്‍ നിറഞ്ഞ നന്ദ റോഡ് വഴി പുതിയ മെട്രോ ലൈന്‍...

ആഹാ..വികസനം വരാന്‍ പോവുന്നൂ.......

പക്ഷെ വികസനത്തിന്റെ പോക്ക് എങ്ങോട്ടാണെന്നു കാണാന്‍..കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പ്രതിക്ഷേധ യോഗത്തില്‍ പങ്കെടുത്താല്‍ മതി..

കട്ടി സ്വര്‍ണ്ണമാലയില്‍ പൊതിഞ്ഞ ലോക്കല്‍ ഗുണ്ടാ രാഷ്ട്രീയക്കാര്‍...ലോക്കല്‍ എം.എല്‍.എ വികസനത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ വന്നിറങ്ങിയതോ 80 ലക്ഷത്തിന്റെ ഓഡിയിലും...

ആഹാ വികസനം വരാന്‍ പോവുന്നൂ....

300 ഓളം മരങ്ങളാണു മെട്രൊയ്കായി മുറിച്ചു മാറ്റാന്‍ പൊവുന്നത്....അത് പിന്നെ പണമായീ..സ്വര്‍ണ്ണ ചെയിനുകളായി എത്താന്‍ പോവുന്നൂ...
ആഹാ വികസനം ....!!!!!!!!

കൂടുതല്‍ പറയുന്നില്ല...

പണം മറ്റു വഴികളിലൂടേയും കിട്ടും നേതാവേ..മരം പോയാല്‍ പകരം താന്‍ കുഴിയില്‍ ഇറങ്ങി നിന്നു കാറ്റു തരുമോ...കൂടിപ്പോയാല്‍ മേല്‍ശ്വാസവും, കീഴ്ശ്വാസവും തരും...

ജനാധിപത്യത്തിന്റെ ശക്തി..

പോയി പഠിക്കട്ടെ ഇവനൊക്കെ ആദ്യം മുതല്‍..മരം ഒരു വരം...

വരും തലമുറ കടുത്ത വേനലിലും കുടിവെള്ള ക്ഷാമത്തിലും നരകിക്കുമ്പോള്‍ ശപിക്കാന്‍ ഒരു പേര്‍ കൂടി കൊടുക്കൂ...

ഇനി ഇത് LINK 1

LINK 2

വായിക്കൂ :

“കടലില്‍ മഴ പെയ്യുന്നത് മരം ഉണ്ടായിട്ടാണോ” എന്നു ചോദിച്ച ദിവ്യനെ ഇടയ്ക്ക് നാട്ടിലെത്തുമ്പോള്‍ ചൂടത്ത് വെറുതേയെങ്കിലും ശപിക്കാറുള്ള പോലെ..

ആഹാ വികസനം വരാന്‍ പോവുന്നൂ....



ഒടുവില്‍ കേട്ടത്...മെട്രോ പുതിയ റൂട്ട്, തികച്ചും ഒരു രാഷ്ട്രീയ തീരുമാനമെന്ന് മെട്രോ എം.ഡി..

[അടിക്കുറിപ്പ്: ബാംഗ്ലൂര്‍ കോളേജുകളിലെ ഫാഷന്‍ നിരോധനം മാത്രമല്ല വാര്‍ത്ത..!!!!!]