Thursday, June 28, 2007

താജിനൊരോട്ട്-- ഈ-മെയില്‍ പൊളിറ്റിക്സ്.....

ഇനിയും എഴുതാതിരിക്കാന്‍ വയ്യ..തലനാരിഴപൊലും ഇടയില്ലാത്ത ജോലിത്തിരക്കിനിടയിലും ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌ തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന ഈമൈയില്‍ ശൃംഖലകളാണു..

ഞാന്‍- ഇന്ത്യയിലെ ദേശസ്നേഹമില്ലാത്ത, പാരമ്പര്യത്തില്‍ വിശ്വാസമില്ലാത്ത മടിയനും,ഉത്തരവാദിത്തമില്ലാത്തവനുമായ കോടാനുകോടി ഭാരതീയരില്‍ ഒരുവന്‍. എന്നെപ്പോലുള്ള ഭാരതീയരുടെ നിരുത്തരവാദ സമീപനം മൂലം വെറും 0.7% വോട്ട്‌ മാത്രം ലഭിച്ച്‌ 14ആം സ്ഥാനത്തേക്ക്‌ താഴ്‌ന്ന് പോവുന്നത്‌ താജ്‌മഹല്‍ എന്ന ലോകാത്ഭുതം ആണു

പ്രസക്തഭാഗങ്ങള്‍ ഇവിടെ വായിക്കാം :

Is India Sleeping????
Please read this article from BBC
http://news.bbc.co.uk/1/hi/world/south_asia/6762755.stm TAJ AT 14th Position (Only 0.7% Votes) Hello Every One................. This Message Is For Only True Indians. If You Love Your Country Then Only Read This Message Further.......... =============================================
So Now The News Is That These Days People Around The World AreVoting
To Select New 7 (Seven) Wonders. Because Of Less Voting By Lazy Indians Our TAJ MAHAL is at 14th Position (Only 0.7% Votes).
TAJ Is Pride Of India. I Want That You Vote For TAJ And IncreaseThe Vote%, So That Our TAJ Get Place In 7 Wonders. If You Have Already Voted Then Forward This To Your Friends Indian as well as OthersCountries.
Who Ever Get This Message Arrange 100 Votes In Favour Of TAJMAHAL.
Make It A Mission Wake Up Indians
LAST DATE IS 7th JULY
THREE WAYS TO CAST YOUR VOTE IN FAVOUR OF TAJ
1. SMS: type TAJ and send to 4567
2. BSNL land line: call 125 5545
3. WEB: Log on to
http://www.new7wonders.com/index.php

മാധ്യമങ്ങള്‍,പരസ്യക്കമ്പനികള്‍,മൊബയില്‍ കമ്പനികള്‍,എന്നു വേണ്ട സകല കുണ്ടാമണ്ടികളും കൂടി പുറപ്പെട്ടിറങ്ങി താജ്‌മഹല്‍ വോട്ടിംഗ്‌ കാമ്പയില്‍ വേണ്ടി..രാഷ്ടീയപാര്‍ട്ടികള്‍ ആഹ്വാനങ്ങള്‍ നടത്തി..കേന്ദ്രമന്ത്രിമാര്‍ വോട്ടവകാശം രേഖപ്പെടുത്തിയ ചൂണ്ടു വിരല്‍ കാണിച്ച്‌ പ്രചരണം നടത്തി..എ.ആര്‍ റഹ്മാന്‍ പാട്ട്‌ ചിട്ടപ്പെടുത്തി നമ്മള്‍ അത്‌ കഷ്ടപ്പെട്ടു ഡൗണ്‍ലോഡ്‌ ചെയ്തു കേട്ടു..ശിവസേനക്കാര്‍ താജിനൊരോട്ട്‌ ഒപ്പം കമ്പോഡിയയിലെ മഹാക്ഷേത്രത്തിനും ഒരു വോട്ട്‌ എന്നഭ്യര്‍ത്ഥിച്ചു..

ജനം വോട്ടിങ്ങിന്റെ പാറ്റേര്‍ണുകള്‍ ചര്‍ച്ച ചെയ്തു വോട്ടിട്ടു..

പത്രം വായിക്കുന്നവനും, അല്ലാത്തവനും,രാഷ്ട്രീയമുള്ളവനും, ഇല്ലാത്തവനും,ജന്മത്ത്‌ പൊളിംഗ്‌ ബൂത്തില്‍ കയറിട്ടില്ലാത്തവനും,രാജ്യസ്നേഹം വോട്ട്‌ ചെയ്തും ടാകസടച്ചും മാത്രം രേഖപ്പെടുത്തുന്നവനും വരെ ചെയ്തു ഒരു വോട്ട്‌..

എന്തിനേറെപ്പറയുന്നു..ഞാനും ചെയ്തു ഒരു വോട്ട്‌..

ഇനി ഇത്‌ വായിക്കുക :

http://www.madhyamam.com/fullstory.asp?nid=39962&id=1
http://whc.unesco.org/en/news/352
http://www.ibnlive.com/news/world/06_2007/7-wonders-list-private-has-no-heritage-%20link-unesco-43551.html

വിഡ്ഢികളായത്‌ ആര്‌..നമ്മള്‍ തന്നെ...പണം കൊയ്തത്‌ ബുദ്ധിയുള്ളവരും.....

നവീന ഈ-മെയില്‍ പൊളിറ്റിക്സിലും,മാധ്യമ രാഷ്ട്രീയത്തിലും പെട്ടു പൊകുന്നവര്‍ക്കിതൊരു മുന്നറിയിപ്പാവട്ടെ...!!!!!!

അനുബന്ധം : മനസ്സുനൊന്ത്‌ കേരളം ഉപേക്ഷിച്ച്‌ രാജു നാരായണസ്വാമി ലോകപര്യടനം നടത്തി..കിട്ടിയ ഈ-മെയില്‍ ഫോര്‍വേര്‍ഡുകളുടെ കണക്കു വെച്ച്‌ പഠനത്തില്‍ വളരെ മിടുക്കനായ ഞാന്‍ ഏറെ ആദരിക്കുന്ന ഇടുക്കി ജില്ലാ കളക്ടര്‍..രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അമേരിക്ക,പാരീസ്‌ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണത്രെ ഇപ്പോള്‍..!!!!

വിഗ്രഹങ്ങളെ സൃഷ്ടിക്കുന്നതില്‍ എപ്പോളും മുന്നില്‍ നില്‍ക്കുന്നവരാണു മാധ്യമങ്ങള്‍..ഇന്റര്‍നെറ്റ്‌ അതില്‍ നിന്നും ഒട്ടും പിന്നിലല്ല എന്ന് ദിനംപ്രതി പ്രചരിച്ചു കൊണ്ടിരിക്കുന്ന മെയില്‍ ശ്രംഖലകള്‍ ഓര്‍മ്മപ്പെടുത്തുന്നു...

14 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഞാന്‍- ഇന്ത്യയിലെ ദേശസ്നേഹമില്ലാത്ത, പാരമ്പര്യത്തില്‍ വിശ്വാസമില്ലാത്ത മടിയനും,ഉത്തരവാദിത്തമില്ലാത്തവനുമായ കോടാനുകോടി ഭാരതീയരില്‍ ഒരുവന്‍. എന്നെപ്പോലുള്ള ഭാരതീയരുടെ നിരുത്തരവാദ സമീപനം മൂലം വെറും 0.7% വോട്ട്‌ മാത്രം ലഭിച്ച്‌ 14ആം സ്ഥാനത്തേക്ക്‌ താഴ്‌ന്ന് പോവുന്നത്‌ താജ്‌മഹല്‍ എന്ന ലോകാത്ഭുതം ആണു...........
..................

(തിരക്ക് പിടിച്ചെഴുതിയൊരു പോസ്റ്റായതു കൊണ്ട് വേണ്ടത്ര എഡിറ്റിംഗ് നടത്തിയിട്ടില്ല...അക്ഷരപ്പിശാശുകള്‍ ഉണ്ടാവും..)

ഒ.ടോ: ഈ പോസ്റ്റ് മറുമൊഴികളിലേക്കുള്ള എന്റെ ആദ്യപോസ്റ്റ്...

ഉറുമ്പ്‌ /ANT said...

entharappeeee ee Taj?
kashtam...........samayam illathathu kondu enikku vote cheyyan pattiyilla.........
nirutharavaadi............

ഉറുമ്പ്‌ /ANT said...

appi ithu kanni thengaaanu ketta..

ഗുപ്തന്‍ said...

It was clear form the beginning that UNESCO wasn't much interested in the event. It wasn't difficult to find out either.

And anyway I am - even if something were involved - one of those lazy Indians.

Good post buddy.... Even at the end of all that campaigning, some sense doen't hurt us.

Unknown said...

ഒടുവില്‍ ശശി ആരായി? (കട്: കുഴൂര്‍ വിത്സണ്‍) :-)

ചന്ത്രക്കാറന്‍ said...

good post kuttans.

ടി.പി.വിനോദ് said...

നല്ല പോസ്റ്റ് സിജിത്തേ...
ദേശസ്നേഹത്തെ എന്റെ അലസതയില്‍ വരവുവെയ്ക്കേണ്ട എന്നൊക്കെ വിചാരപ്പെട്ട് ഞാനും മണ്ടനായി വോട്ട് ചെയ്തിരുന്നു. മാതൃഭൂമിയുടെ സൈറ്റില്‍ ഇതു കണ്ടതുകൊണ്ടാണ് പറ്റിയത്..
:(

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഇവിടെ വന്നു വായിച്ചവര്‍ക്കെല്ലാം നന്ദി..

:)
ഷീബേട്ടാ(ചേച്ചി ???) : തേങ്ങ വരവു വെച്ചിരിക്കുന്നു..ഉടന്‍ തന്നെ വീട്ടിലെ മിക്സി നന്നാക്കി ചമ്മന്തിയരച്ച് കഴിക്കുന്നതായിരിക്കും :)
മനു സാര്‍ : :)..തുടക്കത്തില്‍ ഉണ്ടായ മാധ്യമ ബഹളത്തില്‍ ഞാനങ്ങു വീണുപോയി..

ദില്‍ബു : ഒടുവില്‍ ശശി ഊഊഊഊഊഉ.....ജ്ജ്വലമായിരുന്നൂ.. :)

ചന്ത്രക്കാറന്‍ : ഇവിടെ ആദ്യമാണ് .. !!! ഈ വിഷയം നിങ്ങള്‍ കൈകാര്യം ചെയ്താല്‍ നന്നാവുമായിരുന്നു..

ലാപുട: ദേശസ്നേഹം നല്ല മൂല്യമുള്ള ഒരു വില്‍പ്പനചരക്കാണെന്നു നമ്മുടെ ‘സോക്കോള്‍ഡ്‘ ഇന്ത്യാ INC തിരിച്ചറിഞ്ഞുകാണും..അതിന്റെ ഭാഗമായിട്ടായിരിക്കും പുതിയ ‘മഞ്ഞ’പത്രത്തിലും മറ്റു മലയാളം പത്രങ്ങളിലും ഇപ്പോഴും ലിങ്ക് ഉള്ളത്..മാധ്യമം മാത്രമേ മറച്ചൊരു കവറേജ് നല്‍കിയിട്ടുള്ളൂ....

നിധീഷ് said...

pinne enthu kondanedai ennatheyum (6/7/2007) and ennalatheyum paperil tajinoru vote ennu kanunnath

കുട്ടന്‍സ്‌ | S.i.j.i.t.h said...

നിധീഷ് :

പത്രങ്ങള്‍ എഴുതുന്നതെല്ലാം അങ്ങു വിശ്വസിക്കണോ ??? ;)

പിന്നെ ഇതൊരു അഭിപ്രായ സര്‍വ്വേ അല്ലെ..അല്ലാതെ സപ്താത്ഭുതങ്ങളുടെ ലിസ്റ്റില്‍ നിന്നും അപ്രത്യക്ഷമായി എന്നു വെച്ച് നാളെ മുതല്‍ താജ് അപ്രസക്തമാവുമോ..
ഇതൊരു കച്ചവട തന്ത്രം മാത്രം..മറ്റെല്ലാ ദിനങ്ങളെയും പോലെ ഒരു താജ് ഡേ..താജ് ഒരു ബ്രാന്‍ഡിംഗ് ഫാക്റ്റര്‍ ആക്കിമാറ്റാനുള്ള ഒരു തന്ത്രം അതാണതിന്റ്റെ രാഷ്ട്രീയം..
ഇത് എന്റെ മന്ദബുദ്ധിയില്‍ തോന്നിയതാണു..ശരിയാവണമെന്നില്ല!!!

ഇതും ചേര്‍ത്ത് വായിക്കുക...

കുട്ടന്‍സ്‌ | S.i.j.i.t.h said...

Read this too

സാജന്‍| SAJAN said...

കുട്ടന്‍സ്, വായിച്ചു വ്യത്യസ്ത ചിന്താഗതി ഇഷ്ടപ്പെട്ടു,
കലകലക്കന്‍!

എന്റെ അഭിപ്രായം തുറന്നെഴുതട്ടെ,
ഈ വോട്ടെടുപ്പിനു യുനെസ്കോയുടെ അംഗീകാരം ഇല്ലായിരുന്നു എന്നത് ശരിതന്നെ,പക്ഷേ, ഈ യുനെസ്കോയും വിദേശമേധാവിത്തത്തില്‍ കീഴില്‍ മാത്രം വരുന്നതാണ്, ഇന്‍ഡ്യക്കാരുടെ വാക്കിനവിടെ പുല്ലുവിലയാണെന്ന് മറക്കാതിരിക്കുക!

താജ് മഹല്‍ തെരഞ്ഞെടുക്കപ്പെട്ടത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് ഇന്‍ഡ്യന്‍ ടൂറിസത്തിനാണെന്ന വസ്തുതയും അറിയാമല്ലൊ, ഇത്രയും നാള്‍ ഇങ്ങനെ ഒരു സംഭവത്തെ പ്പറ്റി കേള്‍ക്കാതിരുന്ന ചില ഓസ്ട്രേലിയന്‍സ്, ഇതിന്റെ ഡീറ്റയില്‍‌സും, പോകേണ്ട വഴിയും ഒക്കെ എന്നോട് ചോദിച്ചു, അത്യന്തികമായി നമുക്കും ഗുണം ചെയ്യുന്ന ഒരു പരസ്യം എന്ന് എന്തുകൊണ്ട് ചിന്തിക്കുന്നില്ല?


ചില കാര്യങ്ങള്‍ കാണുമ്പോള്‍, നമ്മുടെ നാടിനെ പ്പറ്റി എനിക്കു സഹതാപം തോന്നാറുണ്ട്, അതിലൊന്നാണ് നമ്മുടെ ടൂറിസം വ്യവസായം, എങ്ങനെയെങ്കിലും നമ്മുടെ നാടിനെ പറ്റി കേട്ടറിഞ്ഞ് എത്തുന്ന ഒരു വിദേശ ടൂറിസ്റ്റിനെ എത്രയും പെട്ടെന്ന് ഓടിച്ച് വിടുന്നതാണ് നമ്മുടെ മിടുക്ക്,
നമ്മുടെ വരുമാനത്തിന്റെ ഒരു വമ്പന്‍ സ്രോതസ് ആക്കി മാറ്റാന്‍ കഴിയുന്ന ടൂറിസത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കുവാന്‍ നമ്മുടെ ഗവണ്മെന്റോ ജനങ്ങളൊ ഒരു മുന്‍‌
കൈയും എടുക്കുന്നില്ല, ഒരു അന്തരാഷ്ട്ര മാധ്യമങ്ങളിലും നല്ല ഒരു പരസ്യമോ വാര്‍ത്തയോ, ഒരു സപ്ലിമെന്റോ നമ്മുടെ പേരില്‍ വരാറില്ല, നമ്മുടെ നാടിന്റെ പകുതി പോലും വൈവിധ്യമോ, മനോഹാരിതയോ ഇല്ലാത്ത മലേഷ്യ, തായ്‌ലന്‍‌ഡ് തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന ശുഷ്ക്കാന്തി എങ്കിലും നമുക്ക് ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്,

2002ല്‍ ആണെന്ന് തോന്നുന്നു, നാഷണല്‍ ജ്യോഗ്രഫിക് ലോകത്തില്‍ 50 മസ്റ്റ് സീ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍സ് തെരഞ്ഞെടുത്തിരുന്നു, അതില്‍ ഒന്നായിരുന്നു നമ്മുടെ കേരളം ,(വേറോന്ന് താജ് മഹല്‍ ആയിരുന്നു) അത് ഒരു പരിധിവരെ കേരളത്തെപറ്റി പുറരാജ്യങ്ങളില്‍ അറിയുവാന്‍ കാരണമായി,(അതിനും നമുക്ക് ചെലവൊന്നും വന്നില്ല)


ഇന്നും കേരളം അറിയാമോ എന്നു ചോദിച്ചാല്‍, ഭൂരിഭാഗം യൂറോപ്യന്‍സിനും അറിയില്ല , പക്ഷേ ഗോവ അറിയാത്തവരും ചുരുക്കം ഞാന്‍ സംസാരിച്ച മിക്ക വിദേശികളും അവര്‍ പോകാന്‍ /കാണാന്‍ ഇഷ്ടപ്പെടുന്ന 10 സ്ഥലങ്ങളുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ അതില്‍ നമ്മുടെ നാട് ഒരിക്കലും ഉണ്ടാവാറില്ല,(ഞാന്‍ ചോദിക്കാറുണ്ട്)

ഇതിനൊക്കെ ഒരു പരിധി വരെ കാരണം
കേരളത്തിന്റെ സാമൂഹിക ചുറ്റുപാടുകളാണ്, ഒരു അപരിചതനെ തുറിച്ച് നോക്കുന്ന വൃത്തികെട്ട മാനസിക വൈകല്യമുള്ള മനുഷ്യര്‍ നമ്മുടെ നാട്ടില്‍ മാത്രമേ കാണൂ എന്നെനിക്ക് തോന്നുന്നു, പ്രത്യേകിച്ച് നാട്ടിലെ ചൂട് സഹിക്കാന്‍ വയ്യാത്ത നാണം മറക്കാന്‍ മാത്രം വസ്ത്രം ധരിക്കുന്ന വിദേശവനിതകളെ നോക്കി കാണിച്ചു കൂട്ടുന്ന വിക്രിയകള്‍ കണ്ടാല്‍ നമ്മോട് തന്നെ നമുക്ക് പുച്ഛം തോന്നും,


അടിക്കടിയുള്ള ബന്ദും ഹര്‍ത്താലുകളും, വൃത്തികെട്ട രോഗം പകര്‍ത്തുന്ന പരിസരം, മുഖ്യറോഡുകള്‍ പോലും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥ, ടാറ്റ മുതല്‍, പിച്ചക്കാരന്‍ വരെ കൈയേറിയ റോഡുകളുടേ‍ ബാക്കിയുള്ള ഭാഗങ്ങളില്‍ (ഡ്രൈവിങ്ങ്, നേരേ ചൊവ്വെ അറിയാത്ത ) ഡ്രൈവര്‍മാര്‍ കാണിക്കുന്ന പേക്കൂത്തുകള്‍,
ഒരു തവണ കയറിയാല്‍ ജീവനുണ്ടെങ്കില്‍ പിന്നെ ഇതുവഴി വരില്ല എന്ന് മനസ്സില്‍ ഭീഷ്മ പ്രതിജ്ഞ ചെയ്യിപ്പിക്കുന്ന റെസ്റ്ററോണ്ടുകള്‍, ഹോസ്പിറ്റലുകള്‍

ഏതെങ്കിലും ഒരു കാര്യത്തിനു ആരെങ്കിലും സമീപിച്ചാല്‍ ‍ ജീവനോ മാനമോ എന്താണ് വേണ്ടതെന്ന് ചോദിക്കുന്ന പോലീസ് കാര്‍, അങ്ങനെ എണ്ണിയാല്‍ ഒടുങ്ങിയ പ്രത്യേകതയുള്ള നാടാണ് നമ്മുടേത് എന്ന് മനസ്സിലാക്കേണ്ടി വരുന്ന ചിന്താശേഷിയും ലോകവിവരവും ഉള്ള ഒരു ടൂറിസ്റ്റും കാലെടുത്ത് വെയ്ക്കാന്‍ ധൈര്യപ്പെടാത്ത മനോഹര ഭൂമിയാണ് നമ്മുടേത്, അവിടെ ഇങ്ങനെ നമ്മുടെ സഹായത്തിലല്ലാതെ, ആരെങ്കിലും ഇതൊക്കെ കേട്ടറിഞ്ഞ് എത്തുന്നെങ്കില്‍ നമ്മളായിട്ട് അതിനും നേരേ വിമര്‍ശനം അഴിച്ചു വിടാണോ?


ഏതായാലും കോടികളായിരുന്നല്ലൊ, വോട്ടുകള്‍ അതില്‍ നമ്മള്‍ ഇന്‍ഡ്യക്കാര്‍ 13 % വോട്ടുകളെ രേഖപ്പെടുത്തിയുള്ളൂ എന്നും വായിച്ചു, അപ്പോള്‍ ഇന്‍‌ഡ്യക്കാര്‍ അല്ലാത്ത ആളുകളുടെ വോട്ടുകള്‍ കൂടെ കൂട്ടിയാണ് താജ് മഹല്‍ വിജയിച്ചെതെന്ന് വ്യക്തം, ലോകമെങ്ങും ഉള്ള ജനങ്ങളുടെ പങ്കാളിത്തത്തോടെ, നടന്ന ഒരു തെരഞ്ഞെടുപ്പിന് എന്റെ എല്ലാവിധ പിന്തുണയും(അതിന്റെ ആവശ്യമൊന്നും അവര്‍ക്കില്ല എന്നാലും ഇരിക്കട്ടെ)
അതിന് അമേരിക്കയോ ഇംഗ്ലണ്ടോ, അവരുടെ സഖ്യരാജ്യങ്ങളൊ നിയമിക്കുന്ന സില്‍ബന്ധികള്‍ മാത്രം ഉള്ള ഒരു കമ്മിറ്റി തീരുമാനിക്കുന്നതിനെ ക്കാള്‍ സുതാര്യത എന്തുകൊണ്ടും ഉണ്ട്,
പിന്നെ അവര്‍ കോടികള്‍ കൊയ്തുഎന്ന ആക്ഷേപം തീര്‍ച്ചയായും പരിഗണിക്കുന്നു, എന്തെങ്കിലും സാമ്പത്തിക ലാഭമില്ലാതെ ഇതിനൊന്നും ആരും ഇറങ്ങി പുറപ്പെടില്ലാരുന്നല്ലൊ, പക്ഷേ അവര്‍ ഉണ്ടാക്കിയതിലും അധികം നേട്ടം വരും കാലങ്ങളില്‍, ഇന്‍ഡ്യക്ക് തന്നെ യാണ് ജനപങ്കാളിത്തത്തോടെയുള്ള തെരഞ്ഞെടുപ്പായതുകൊണ്ട് അതിന് മാധുര്യമേറേയുണ്ടു താനും:)

കുട്ടന്‍സ്‌ | S.i.j.i.t.h said...

സാജന്‍‌ജി എഴുതിയത് വായിച്ചു...ഇവിടെ കണ്ടതില്‍ സന്തോഷം..
:)

താങ്കള്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു..ഈ വോട്ടെടുപ്പിന്റെ പോസിറ്റീവ് സൈഡ് ആണു താങ്കള്‍ ഉന്നയിച്ചത്. തീര്‍ച്ചയായും, ഈ കിട്ടിയ പബ്ലിസിറ്റി വഴി കൂടുതല്‍ ടൂറിസ്റ്റുകള്‍(സ്വദേശി/വിദേശി ) താജ് സന്ദര്‍ശ്ശിക്കട്ടെ..

ഈ ‘അഭിപ്രായ സര്‍വ്വേ’ കാമ്പയില്‍ ഇന്ത്യയില്‍ നടത്തിയ ഐ മീഡിയ (?) എന്ന ഈവന്റ് മാനേജ്മെന്റ് കമ്പനികള്‍ കോടികള്‍ കൊയ്തു എന്നും കേള്‍ക്കുന്നു..അതിന്റെ സാമ്പത്തിക ആശങ്കകള്‍ ആണു ഞാന്‍ ഉദ്ദേശിച്ചത് (പണം ഉണ്ടാക്കുന്നെങ്കില്‍ അത് ചെയ്യട്ടെ...!!!)..അവര്‍ താജിനെ ‘വിറ്റ്’ നേടിയതില്‍ ഒരംശമെങ്കിലും ടൂറിസം മേഖലയെ ഉദ്ധ രിക്കാന്‍ ഉപയോഗിക്കുമെന്നും നമുക്ക് വിശ്വസിക്കാം (പോസിറ്റീവ്)...

ഇത് എന്റെ മനസ്സില്‍ ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ ഉണ്ട്..
നാളെ ഇതേപോലെ മറ്റൊരു ഏജന്‍സി ഞാനൊ സാജനോ മുതലാളിമാരായുള്ളത് ഇവിടുത്തെ മാധ്യമങ്ങളെ ഉപയോഗിച്ച് സര്‍വ്വേകള്‍ നടത്തി കാശുസമ്പാദിക്കാന്‍ തുടങ്ങിയാല്‍ .....????


പിന്നെ വിദേശ ടൂറിസ്റ്റുകളോടുള്ള ജനങ്ങളുടെ പെരുമാറ്റത്തെപറ്റി..എന്തു പറയാന്‍...!!!!

ഈയടുത്ത് ഞാനും എന്റെ സഹപ്രവര്‍ത്തകരും, എന്റെ ഡാനിഷ് പൌരനായ മാനേജരും കൂടി മൈസൂര്‍ പാലസ് സന്ദര്‍ശ്ശിക്കാന്‍ പോയത് ഓര്‍മ്മയില്‍ വരുന്നു..ശ്രീരംഗപട്ടണത്തില്‍ ആണെന്നു തോന്നുന്നൂ..ടിപ്പുവിന്റെ വേനല്‍ക്കാല വസതി സന്ദര്‍ശ്ശിക്കാന്‍ ടിക്കറ്റെടുത്ത് കയറിയ ഞങ്ങളെ ടിക്കറ്റ് ചെക്കര്‍ തടഞ്ഞു..വിദേശിയായ എന്റെ മാനേജര്‍ക്ക് പ്രത്യേക ടിക്കറ്റെടുക്കണമത്രെ..നമ്മള്‍ ഇന്ത്യക്കാരന്‍ 10/- രൂ..കൊടുക്കുന്നിടത്ത വിദേശി 100/- രൂ കൊടുക്കണമത്രെ..ധാരാളം വിദേശികളെ ഞാനവിടെ കണ്ടു..നല്ലത്, നല്ല വരുമാനം കിട്ടുന്നുണ്ടാവും..പക്ഷെ, അവിടുത്തെ ടോയ്‌ലറ്റ് ഉപയോഗിച്ചിറങ്ങിയ മാനേജര്‍ പറയാതെ മുഖത്ത് പ്രകടിപ്പിച്ച് വെച്ച ഭാവം, കുറേയേറെക്കാര്യങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു..വെള്ളം പോലും ഇല്ലാതെ,തീരെ വൃത്തിയാക്കാതെ,രൂക്ഷഗന്ധമുള്ള ടോയ്‌ലറ്റ്..നമ്മുക്ക് അത് ശീലമാണു..അത് പോട്ടെ...

കുറച്ചുകാലം മുന്‍പു, കാലിഫോര്‍ണ്ണിയയില്‍ ലോങ് ബീച്ച് എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍ പോയ ഞാന്‍ കണ്ട ഒരു കാഴ്ച അപ്പോള്‍ ഓര്‍മ്മവന്നു..വളരെ ശുചിയായി സൂക്ഷിച്ചിരിക്കുന്നു..അവിടെ ഒരു കടലാസുതുണ്ടുപോലും കാണാന്‍ കഴിയില്ല മണലില്‍ പൂണ്ട നിലയില്‍ക്കൂടി..ഒരു ടൂറിസം ഡിപ്പാര്‍ട്മെന്റ് ജീവനക്കാരി മെറ്റല്‍ ഡിക്റ്ററ്റര്‍ ഉപയോഗിച്ച് മണലില്‍ ആണിയോ,മറ്റ് ലോഹകഷ്ണങ്ങളോ ഉണ്ടോ എന്നു തിരയുന്നത് കാണാം..ഇവിടയോ????? ബീച്ചുകള്‍ നമ്മുടെ പൊതു കക്കൂസുകള്‍ക്കു തുല്യമാണല്ലോ..

വിഷയത്തില്‍ നിന്നും അകന്നുമാറിയതില്‍ ക്ഷമിക്കുക..

പ്രധാനമായും ഈ പോസ്റ്റിലൂടെ ഞാന്‍ ഉദ്ദേശിച്ച് ഒരു കാര്യം കൂടിയുണ്ട്...ഈമെയില്‍ ശൃംഖലകളിലൂടെ പ്രചരിപ്പിക്കുന്ന ഒരു തരം നെഗറ്റീവ് സ്വഭാവമുള്ള ഫോര്‍വേര്‍ഡുകള്‍..നാം പോലും അറിയാതെ പങ്കാളികളായിത്തീരുന്ന ചിലത്..

അനേകം ഉദാഹരണങ്ങള്‍ വേണമെങ്കില്‍ എടുത്ത് കാണിക്കാന്‍ കഴിയും...വായിച്ച് പോലും നോക്കാതെ നമ്മള്‍ അത് ഫോര്‍വേര്‍ഡ് ചെയ്യുന്നു...

ദേശസ്നേഹം അഭിപ്രായവോട്ടെടുപ്പുകളിലൂടെ നിര്‍ണ്ണയിക്കപ്പെടേണ്ടതാണോ എന്നത് മറ്റൊരു കാര്യം..

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഇത്രയും കാലം താജിനു വോട്ടു ചെയ്യ് എന്നു പറഞ്ഞു സൈറ്റില്‍ ലിങ്കും കൊടുത്ത് വിദേശമലയാളികള്‍ എന്നും വാര്‍ത്തക്കായി ആശ്രയിക്കുന്ന ദീപിക എന്ന പത്രം..ഇപ്പോള്‍ ഈ വൈകിയ വേളയില്‍ ചുവടുമാറ്റുന്നു..മുഖപ്രസംഗ എഴുതുന്നു

വാര്‍ത്ത ഇവിടെ

എല്ലാം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണത്രെ..
വേണ്ടത്ര ഗവേഷണം നടത്താതെ ഇങ്ങിനെ പടച്ചുവിടുന്ന എല്ലാ വാര്‍ത്തകള്‍ക്കും പിന്നീട് ദീപിക മുഖപ്രസംഗം എഴുതുമോ എന്തോ....