Wednesday, January 31, 2007

ഒരു കമേര്‍ഷ്യല്‍ ബ്രേക്ക്...

മലയാളം ബ്ലോഗ്ഗുകളെക്കുറിച്ചു അറിഞ്ഞൂ തുടങ്ങിയിട്ട് അധികം നാളാവുന്നില്ല...സഹമുറിയന്‍ ആയ അനില്‍ ആണ് ആദ്യമായി കൊടകരപുരാണവും, കുറുമാന്‍ കഥകളും, ഇടിവാലും, പെരിങ്ങോടനും ഒക്കെ അനുഭവങ്ങള്‍ തകര്‍ത്തു പെയ്യുന്ന ഈ പുതിയ ലോകവും ആയി അടുപ്പിച്ചതു...

പിന്നങ്ങോട്ട് ബ്ലോഗുഗളിലൂടെ ഒരു യാത്ര...
പണ്ട് സായിപ്പു കൊഴുക്കട്ട കണ്ടപ്പൊള്‍ തോന്നിയ അതെ അന്താളിപ്പോടെ ഞാനും നോക്കിനിന്നു..ഇതൊക്കെ എങ്ങിനെ ഇതിന്റെ ഉള്ളില്‍ കേറ്റി..
പണ്ടെപ്പൊഴൊ കുഴിച്ചു മൂടിയ വാക്കുകളെ എടുത്ത് പകല്‍ വെളിച്ചം കാണിച്ചാലോ എന്ന അത്യാഗ്രഹം മനസ്സിലേക്കിടിച്ചു കയറിയതങ്ങിനെയാണു..
ഒടുവില്‍ അമേരിക്കന്‍ നാടുകളിലേക്കുള്ള യാത്രകളില്‍ വായിക്കാന്‍ ഒരു പിടി ബ്ലോഗ്ഗുകളും മനസില്‍ സൂക്ഷിച്ചു ഫ്ലൈറ്റ് കയറി..
വഴിയില്‍ കളഞ്ഞ് കിട്ടിയതും..ആരോ നേര്‍ക്ക് വലിച്ചെറിഞ്ഞതുമായ ചില അനുഭവങ്ങളെ കുറിച്ചിടാന്‍ ഇടം ഒരുക്കി..ഈ ബ്ലോലോകത്തില്‍ ഒരു സ്റ്റാളും ഇട്ട് ഞാനും ഇരിക്കുന്നു...
ഇപ്പോള്‍ എന്റെ ഓരോ ഉറക്കങ്ങളും ഉണരുന്നത് ബ്ലോഗില്‍ കമന്റ്സ് വീഴുന്നോ എന്ന് നോക്കാന്‍ വേണ്ടി മാത്രം..
കുട്ടിക്കാ‍ലത്ത് ഞാന്‍ നട്ട ചെടികള്‍ ഓരോന്നും പുലര്‍ച്ചെ പിഴുതു നൊക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു എനിയ്ക്കു..വേരു മുളച്ചോ എന്നറിയാന്‍..അതെ കുട്ടിമനസുമാ‍യി..ഇന്നും എന്റെ ബ്ലോഗിനു വേരു മുളച്ചോ എന്നുള്ള ഉല്‍കണ്ഃയ് മായി ഞാന്‍ ഉറക്കമുണരുന്നു...
ഈക്കഴിഞ്ഞ ജനുവരിയിലെ ഒരു തണുപ്പന്‍ ദിവസത്തില്‍ ഞാന്‍ നടത്തിയ ഒരു കാലിഫോര്ണി‍യ യാത്രയാണു ടെര്‍മിനല്‍ 2ബി...
എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും നന്ദി...വിശാല്‍ജിക്കു പ്രത്യേകിച്ചും...

6 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

എന്റെ പെര്‍മിഷന്‍ ഇല്ലാതെ ചില അക്ഷരപ്പിശാചുകള്‍ കയറിക്കൂടിയിരിക്കുന്നൂ..സോറീ..
മൊഴി ടൈപ്പിംഗ് വഴങ്ങി വരുന്നതെ ഉള്ളൂ....

Areekkodan | അരീക്കോടന്‍ said...

കുട്ടന്‍സിണ്റ്റെ തോട്ടുമുക്കം എണ്റ്റെ പുതിയ പോസ്റ്റില്‍.... ദയവായി അല്‍പസമയം കഴിഞ്ഞ്‌ വിളിക്കൂ

ജ്യോതിര്‍മയി /ज्योतिर्मयी said...

എഴുതിത്തെളിഞവര്‍ക്കും, എഴുതാന്‍ തുടങുന്ന വര്‍ക്കും വായിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും ഒക്കെ ഈ ലോകം ഒരു നല്ല ലോകമാണ്. പുതിയ കാര്യങള്‍ പഠിയ്ക്കാനും പറ്റും. എന്നിരിയ്ക്കിലും അടിമയാവാതെ(അഡിക്റ്റ്)ബ്ലോഗിങ് കൈകാര്യം ചെയ്യണം. എന്നാല്‍ എന്നും നല്ലതേ വരൂ, എന്നെനിയ്ക്കു തോന്നുന്നു.
എഴുതിയെഴുതിത്തെളിയാന്‍ എല്ലാ ഭാവുകങളും!

(ഞാനും എഴുതും, പക്ഷേ എഴുത്തുകാരിയല്ല)

ഇടിവാള്‍ said...

കുട്ടന്‍സ്... ബൂലോഗത്തിലേക്കു സ്വാഗതം.

പണ്ടു കുഴിച്ചുമൂടിയവയെ വെളിച്ചം കാണിക്കൂ... ആശംസകള്‍!

കുട്ടന്‍സ്‌ | S.i.j.i.t.h said...

കമന്റുകള്‍ക്കും, ആശംസകള്‍ക്കും നന്ദി...മറുപടിക്കു താമസിച്ചതില്‍ ക്ഷമിയ്ക്കുക...
ജോലിത്തിരക്കും..നാട് കാണലും, എഴുത്തിനുള്ള മനസ് കിട്ടുന്നില്ല..

Rajeesh Nbr said...

nice..ippol njanum kothikkunnu ezhuthanulla bhavana enikkum undayirunnenkil .....