Saturday, January 27, 2007

ടെര്‍മിനല്‍ 2ബി തുടരുന്നൂ.....

ഇനിയും മണിക്കൂറുകള്‍ കാത്തിരിയ്ക്കണം പാരീസ് എത്താന്‍..പാരീസില്‍ നിന്നും 9:25 എ.എം നു ള്ള ഡെല്‍റ്റ എയറില്‍ അറ്റ്ലാന്റയ്ക്കു പറക്കണം..പക്ഷെ ഇപ്പൊള്‍ ചാവുകടല്‍ കീറിപ്പറക്കുന്ന ഈ ഫ്ലൈറ്റ് പാരീസിലെത്തുമ്പൊളേക്കും 8:45 കഴിയും..പിന്നെയും ദൂരെയെവിട്യൊ ഉള്ള 2ഇ ടെര്‍മിനല്‍ തേടിപ്പിടിച്ചു വേണം അറ്റ്ലാന്റാ ഫ്ലൈറ്റ് പിടിക്കാന്‍....
സമയം പൊവാന്‍ വേണ്ടി ടി.വി സ്ക്രീനില്‍ ചാന‍ല്‍ മാറ്റിമറിയ്ക്കാന്‍ തുടങ്ങി..പേരറിയാത്ത ഒരു ഫ്രെഞ്ച് ഫിലിം..രസമുണ്ട്..അതിലെ നായികയ്ക്കു നമ്മുടെ രജനി അണ്ണനെ പെരുത്തിഷ്ടം ആണത്രെ..
സിനിമ കഴിഞ്ഞു വീണ്ടും ഉറക്കവും ക്രമം തെറ്റിയ സ്വപ്നങ്ങളും മുറിവേല്‍പ്പിചു തുടങ്ങി...
ചില യാത്രകള്‍ നമ്മെ മടുപ്പിക്കും ...ചിലതു നമ്മെ കൊതിപ്പിയ്ക്കും..
മണിക്കൂറുകള്‍ ചിരകറ്റു വീഴുന്ന ബംഗളൂരു--പാരീസ് യാത്രയും മടുപ്പിന്റെ താളം മുറുകിതുടങ്ങിയിരുന്നു..
പാരീസ് സമയം 8:38 നു ഫ്ലൈറ്റ് ഇന്റെര്‍നാഷണല്‍ നെടുമ്പാശ്ശേരിയായ ചാര്‍ല്സ് ഡീഗൌല്‍ - ല്‍ ലാന്റ് ചെയ്തു..പ്രതീക്ഷിച്ഛ്തിലും 2000 മി.സെക്ക്ന്റ് നേരത്തെ..
ഫ്രാന്‍സ് ഇന്‍ഡ്യയ്ക്കു പുറത്തുള്ള എന്റെ ആദ്യ രാജ്യം..ആദ്യ ഇന്റെര്‍നാഷനല്‍ ഫൈറ്റ് യാത്ര ഇവിടെ അവസാനിക്കുന്നു...
ഫ്രാന്‍സ്, ഈഫല്‍ ടവറിന്റെയും, റെയ്നൂള്‍ഡ്സ് പേനയുടേയും, ഫ്രെഞ്ച് കിസ്സിന്റേയും (ഒരു പ്രാസമൊപ്പിച്ചു പറഞ്ഞതാ...കിംഗ് സ്റ്റൈലില്‍.. )നാട്..എന്റെ സഹയാത്രികരും സഹ വര്‍ക്കന്മാ രുമായ മറ്റുരണ്ടുപേരുടേയും (ഇനി അങ്ങൊട്ടു വഴി അറിയില്ലല്ലൊ..)കൂടെ ഞാനും തിരക്കിട്ടിറങ്ങീ...
ഫ്ലൈറ്റിന്റെ വാതില്‍ക്കല്‍ നിന്ന മദാമ്മ പറഞ്ഞ ബൊണ്‍ഷൂര്‍ മൈന്റ് ചെയ്യാതെ മുന്നൊട്ടു വച്ചടിച്ചു..പാസ്സേജിന്റെ വളവില്‍ അറ്റ്ലാന്റ എന്ന ഡിസ്പ്ലേയുമായി ഒരു ഫ്രെഞ്ച് സായിപ്പും..കറുത്ത ഒരു ഫ്രെഞ്ച് വീന‍സ് വില്ല്യംസും നില്‍പ്പുന്നുണ്ടായിരുന്നു..
ത്രിശ്ശൂര് സ്റ്റാന്റിന്റെ പുറത്ത് ഏര്‍ണാകുളം ടാക്സിക്കു ആളേ വിളിച്ചു കൂട്ടണമാതിരി ഉള്ള ഉടായിപ്പ് കുരിപ്പുകളു വല്ലതും ആണെങ്കിലൊ എന്നൊന്നന്തിക്കാടായി നിന്നെങ്കിലും ..പണ്ടു പള്ളീപോയപോ എല്ലാരും മുട്ടുകുത്തിയപ്പൊ ഞാനു‌മ്മുട്ടുകുത്തിയപോലെ ഒരു ലിങ്ക് ലിസ്റ്റ് ഫൊര്‍മ് ചെയ്തു അവരുടെ കൂടെ കൂടി...
സമയം 8:45 കഴിഞ്ഞു പെട്ടെന്നു ഞങ്ങളില്‍ ചിലരേയും വിളിച്ചു സായിപ്പു പുറത്തേക്കു കടന്നു..
നല്ല തണുപ്പുണ്ട്..6 ഡിഗ്രി..എന്റെ കട്ടികുറഞ്ഞ ജാക്കറ്റിനും ടീഷര്‍ട്ടിനും സഹിക്കാവുന്നതിലും അപ്പുറത്തുള്ള തണുപ്പ്....
ആദ്യമായി ഒരു വിദേശ് മണ്ണില്‍ ഫൂട്ടറ് പതിപ്പിക്കുവാണു..മൂടിക്കെട്ടിയ അന്തരീക്ഷം..പുറത്ത് നല്ല മഴ..മറ്റുള്ളവരുടെ പുറകെ ഞാനും പുറത്തേക്കിറങ്ങി..
6 പേര്‍സണ്‍സിനു ഒക്ക്യുപൈ ചെയ്യാന്‍ പറ്റുന്ന ഒരു വാനിലേക്കു സായിപ്പു ഞങ്ങളെ കേറ്റി..ഇടയ്ക്കിടെ അയാള്‍ ഫ്രെന്‍ചില്‍ എന്തൊക്കെയൊ പറയുന്നുണ്ട്..വാതായനങ്ങള്‍ എല്ലാം അടച്ച ശേഷം അയാള്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറി ഇരുന്ന് സ്റ്റാര്‍ട് ചെയ്തു...
മൊഫ്യൂസല്‍ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിട്ടിരിയ്ക്കുന്ന പോലെ പാര്‍ക്കു ചെയ്തിട്ടിരിക്കുന്ന ചെറുതും വലുതുമായ കിങ്ഫിഷെറുകള്‍(വിമാനം എന്നു വായിക്കുക...)ക്കിട്യിലൂടെ വളഞ്ഞു പുളഞു 10 മി. കൊണ്ട് ഞങ്ങളേയും കൊണ്ട് വാന്‍ 2ഇ ടെര്‍മിനല്‍ ന്റെ പിന്‍ വാതിലില്‍ എത്തി...

6 comments:

asdfasdf asfdasdf said...

കുട്ടന്റെ യാത്രാവിവരണം നന്നായിരിക്കുന്നു. ഇനിയും പോരട്ടെ.

Areekkodan | അരീക്കോടന്‍ said...

കുട്ടന്‍സ്‌... യാത്രാ വിവരണം തന്നെ ധാരാളം പോസ്റ്റാന്‍ ഉണ്ടാവുമല്ലോ?

കുട്ടന്‍സ്‌ | S.i.j.i.t.h said...

മേന്‍‌നെ.., അയല്‍‌വാസി അരീക്കൊടാ..നന്ദി..
എന്റെ യാത്ര ഞാന്‍ തുടരട്ടെ..

നിധീഷ് said...

da vadi

nannavunnundu

Visala Manaskan said...

യാത്രാവിവരണത്തിന് പുത്തന്‍ മാനങ്ങള്‍ സൃഷ്ടിച്ച് ബൂലോഗത്തിനകത്തും പുറത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത എഴുത്തുകാരനും വാഗ്മിയും ഹിപ്നോട്ടൈസ് വിദഗ്ദനും ചെണ്ടകൊട്ടുകാരനും രസികനും സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ച് കൊടുക്കുന്നവനും നിമിഷകവിയുമായ ശ്രീ. കുറുമാന്‍ അവര്‍കളേ ഗുരുവായി സങ്കല്പിച്ച് അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന അരുമ ശിഷ്യന്‍ ശ്രീ.കുട്ടനും സൂപ്പറായി എഴുതുന്നുണ്ട്.

കുറു ഗുരുവിനും അരുമ ശിഷ്യനും എന്റെ ആശംസകള്‍!

യാത്ര തുടരുക. വാഴുക വാഴുകാ...

Anonymous said...

Ugran yathra vivaranam aanallo...sorry ente kayyil malayalam font illa....other than english only japanese font....

www.agloco.com/r/BBBT8179