Friday, January 26, 2007

കുട്ടന്റെ കഥകള്‍

മാളോരേ,

ഇവിടെ ഞാന്‍ എന്റെ കഥകള്‍ കുറിച്ചിടട്ടെ..ആദ്യമായി വായിക്കാന്‍ തുടങ്ങിയതെപ്പോളെന്നു ഓര്‍ക്കുന്നില്ലെങ്കിലും ആദ്യ നോവല്‍ ഓര്‍മയിലുണ്ടു.."ഒരു ദേശത്തിന്റെ കഥ "..
നാലാം ക്ലാസില്‍ വേനലവധിക്കാലം അങ്ങിനെ അതിരാണിപ്പാടത്തിന്റെ കുന്നിന്‍ ചെരുവുകളില്‍ മേഞ്ഞു നടന്നു..

അതിനും മുന്‍പെ അച്ച്ച്ച്ന്റെ മടിയില്‍ കിടന്നു പരുക്കന്‍ ശബ്ദത്തില്‍ കെട്ടുറങ്ങിയ റഷ്യന്‍ നാടോടി കഥകളും ഇപ്പോളും കുറച്ചൊക്കെ മനസിലുണ്ട്‌..

അങ്ങിനെ അങ്ങിനെ എപ്പൊളൊ എഴുതി തുടങ്ങി..
പിന്നീട്‌ വാക്കുകള്‍ പനിപിടിച്ചുറങ്ങി..പതുക്കെ ഞാനും മറന്നു..

വീണ്ടും ഓര്‍മകളുടെ ചുടുകാപ്പി കൊടുത്തുണര്‍ത്തി ഇവിടെ ചിലതു ഞാന്‍ കുറിക്കട്ടെ..

6 comments:

ibnu subair said...

swaagatham...

Unknown said...

Kollamallo aliyaa.. Ini ariyendathu ninte prema kathakal anu.. Athu udanee prasidheekarikkum enna pratheekshayode

oru vayanakkaran....

Tedy Kanjirathinkal said...

ഗോ കുട്ടന്‍സ് :-)
(മേല്‍പ്പറഞ്ഞ വാക്യത്തെ ഒരു cheering ആയി വായിയ്ക്കുക - like "Go Bears" or "Go Mavs")

:-) ഓള്‍ ദ ബെസ്റ്റ്!

P Das said...

വെലക്കം :)

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഇബ്നുക്കാ,അച്ചായാ, ചക്കരേ..നന്ദി..
രാകേഷ് കുമാറേ..ഞാന്‍ എല്ലാ കഥയും ഇടുന്നുണ്ട്..പഴയ ആ പുതുവര്‍ഷക്കണി വരെ..

Nesi said...

Da...nannayittundu.... nee aalu puliyaanalle...