Friday, January 26, 2007

ടെര്‍മിനല്‍ 2B

(ഒരു അമേരിക്കന്‍ യാത്രയുടെ അനുഭവങ്ങള്‍..യാത്രാവിവരണം അല്ല)
കുട്ടിക്കാലത്തിലേക്കു മടങ്ങും മുന്‍പെ പുതിയ ലോകങ്ങളില്‍ നിന്നും തുടങ്ങാം..

സമയം അറിഞ്ഞു കൂടാത്ത ഏതോ രാത്രി.. ഒരു റയില്‍വേ സ്റ്റേഷന്‍ ബഞ്ചില്‍ കിടന്നുറങ്ങുകയാണു ഞാന്‍...അരിച്ചിരങ്ങുന്ന ആ തണുപ്പില്‍ ബഞ്ചില്‍ വിരിച്ചിട്ട ഇന്ത്യന്‍ എക്സ്പ്രസ്സിലും,മനോരമയിലും കിടക്കയുടെ സുഖം കണ്ടെത്തി ഉറങ്ങുമ്പോള്‍- ഒരു സ്വപ്നം, എല്ലായിപ്പൊഴും നീണ്ടയാത്രകള്‍ക്കു മുന്‍പെ എന്നെ പേടിപ്പെടുത്താറുള്ള അതേ സ്വപ്നം..മിസ്സ്‌ ആവുന്ന ട്രയിന്‍..നീണ്ട്‌ പോവുന്ന യാത്രകള്‍...

പെട്ടെന്നു എന്നെ കവച്ചു വെച്ചു ഒരു രൂപം കടന്നു പോയി..ഞെട്ടിയെഴുന്നെറ്റു..കണ്ണു തിരുമ്മി..കണ്ണു തിരുമ്മി..ഞാന്‍ റയില്‍വേ സ്റ്റേഷനിലും അല്ല, ട്രയിനിലും അല്ല..അതും ഒരു സ്വപ്നം മാത്രം ആയിരുന്നു..

ഇപ്പോള്‍ ബാഗ്ദാദിനു മുകളിലൂടെയാണു പറക്കുന്നതെന്നു എന്റെ തൊട്ടടുത്ത സീറ്റില്‍ ഉറപ്പിച്ചു വച്ചിരിയ്ക്കുന്ന സ്ക്രീനിലെ പച്ച വരകള്‍ ഓര്‍മ്മിപ്പിച്ചു.....എയര്‍ ഫ്രാന്‍സ്‌ 121 ബാംഗളൂര്‍-പാരീസ്‌ ഫ്ലൈറ്റിലെ 32ഡി സീറ്റിലെ യാത്രക്കാരനാകുന്നു ഞാനിപ്പോള്‍..

ഫ്ലൈറ്റ്‌ കറക്റ്റ്‌ സമയമായ 2:20 am നു തന്നെ ടേക്കൊഫ്ഫ്‌ ചെയ്തിരുന്നു..നിരവധി സമയരേഖകള്‍ മുറിച്ചു കടന്നു, എന്റെ പ്രിയപ്പെട്ടവള്‍ക്കു പിന്നില്‍, 13 1/2 മണിക്കൂര്‍ വൈകി മാത്രം സൂര്യന്‍ ഉദിക്കുന്ന പസഫിക്‌ തീരങ്ങിളിലെക്കുള്ള എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ...32E യില്‍ ഒരു സ്ത്രീയാണു..ഭാഗ്യം എന്റെ കൂടെ ഇല്ലത്തതു കൊണ്ടു, എന്റെ സഹയാത്രിക ഒരു 65 കഴിഞ്ഞ ചെറുപ്പക്കാരിയാണു....കഴുത്തു നിറയെ രുദ്രാക്ഷ മാലയണിഞ്ഞ ഒരു മദാമ്മ സന്യാസ്സിനി...അവരാണു കുറച്ചു മുന്‍പെ എന്റെ തൊട്ടുമുകളിലൂടെ ചാടി എന്റെ സ്വപ്നങ്ങളെ മുറിച്ചുണര്‍ത്തിയത്‌....

3 comments:

Tedy Kanjirathinkal said...

‘ന്നിട്ട്..? :-)

സു | Su said...

കുട്ടന്‍സിന് സ്വാഗതം . :)

കുട്ടന്‍സ്‌ | S.i.j.i.t.h said...

പോസ്റ്റിട്ടു കമന്റിയവര്‍ക്കും മെയില്‍ സെണ്ടിയവര്‍ക്കും നന്ദി.....ഇന്നു ഡിന്നര്‍ കൂക്കുന്ന്തിന്നു പകരം ഞാന്‍ ബാക്കി കഥ ബ്ലോഗ്‌ പോസ്റ്റാം...
കുട്ടന്‍സ്...