Monday, February 12, 2007

മരം പെയ്യുന്നത്...

ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴയാണ്..അമേരിക്കയില്‍ വന്നതിനുശ്ശേഷം ആദ്യമായിട്ടാണു മഴ കാണുന്നത്..
ചന്നം പിന്നം ഐസ് കട്ടകള്‍ ചിതറി വീഴുന്നതു പോലുള്ള മഴ..
കഴിഞ്ഞ പകല്‍ മുഴുവനും ഡിസ്നിലാന്റില്‍ ആയിരുന്നൂ..ഒരു ഫാന്റസിവേള്‍ഡ്..മുത്തശ്ശിക്കഥകളിലും, കോമിക്സുകളിലും പരിചയമുള്ള, വേറെ ഏതൊ ഒരു ലോകത്തെത്തിയ പോലത്തെ അനുഭവങ്ങള്‍..
നല്ല ക്ഷീണമുണ്ടായിരുന്നൂ..വന്നു കിടന്നുറങ്ങിയതെ ഓര്‍മ്മയുള്ളൂ..അത്താഴം പോലും കഴിച്ചില്ല..അല്ലെങ്കിലും ഇവിടെ വന്നതിനുശ്ശേഷം അങ്ങിനെ ഒരു പതിവില്ല..തനിച്ച് ഒരു ഹോട്ടല്‍ റൂമില്‍, ആരും മിണ്ടാനും പറയാനും ഇല്ലാതെ..സ്ഥിര്‍ം ഒരേ സിനിമകള്‍ മാത്രം കാണിക്കുന്ന ചാനലുകള്‍ കുറെ സ്കിപ് ചെയ്തു കളിക്കുന്നതിലും ഭേദം ഉറങ്ങുന്നതാണ് എന്നു തോന്നി..
ഉണര്‍ന്നപ്പോള്‍ പുറത്ത് നല്ല മഴപെയ്യുന്നതാണു കണ്ടത്..പിന്മുറ്റത്ത് പാര്‍ക്കു ചെയ്തിരിക്കുന്ന കാറുകളിലൂടെ അമേരിക്കന്‍ മഴത്തുള്ളികള്‍ ഒലിച്ചിറങ്ങുന്നു..
നാട്ടില്‍ ഇപ്പൊ സമയം രാത്രി 8-8:30 ആയിട്ടുണ്ടാവും..വീട്ടിലേക്കു ഒന്നു വിളിക്കണം..അമ്മച്ചി(അച്ചന്റെ അമ്മ) സുഖമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസം ആയി..കഴിഞ്ഞ തവണ വിളിച്ചെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ല..
ഇന്നേതായാലും സംസാരിക്കാം..ഇനി തിരിച്ച് ചെല്ലാന്‍ കുറച്ച് ദിവസം കൂടിയെ ഉള്ളൂ..കുഴപ്പമൊന്നുമില്ല വീട്ടിലേക്കു പോന്നു എന്നാണു കഴിഞ ദിവസം അച്ചന്‍ പറഞ്ഞതു..
5 ഡോളര്‍ കൊടുത്ത് വാങ്ങിയ ഫോണ്‍ കാര്‍ഡ് ബാഗില്‍ നിന്നും എടുക്കുമ്പൊഴേക്കും ഫോണ്‍ റിംഗ് ചെയ്തു..കസിന്‍ ആണ്..പതിവില്ലാത്ത ഒരു വിളി..”എടാ അമ്മച്ചി മരിച്ചു..ഒരു മണിക്കൂര്‍ മുന്‍പ്..നാളെയാണു ചടങ്ങ്..നിന്നോട് തിരക്കുപിടിച്ച് വരണ്ടാ എന്നു പറയാന്‍ പറഞ്ഞു...“
വാക്കുകള്‍ക്കു ഇടര്‍ച്ച വന്നു തുടങ്ങിയപ്പോഴെക്കും ഫോണ്‍ കട്ട്ചെയ്തു..
ഞാന്‍ കടലുകടന്നു പറക്കുന്നതില്‍ ഏറ്റവും കൂടുതല്‍ അഭിമാനം ഉണ്ടായിരുന്നത് അമ്മച്ചിക്കായിരുന്നൂ..കൊച്ചുമകന്‍ അമേരിക്കക്കു (അത് കേവലം ഒരു മാസത്തേക്കണെങ്കില്‍ കൂടിയും) പോവുന്നത് അഭിമാനത്തോടെ കണ്ടിരുന്നൂ എന്നു തോന്നുന്നൂ..
കുറച്ചു നാള്‍ മുന്‍പ് ..വിസ കിട്ടിയതിനു ശേഷം നാട്ടില്‍ ചെന്നപ്പോള്‍ എടുത്തു പറയുകയും ചെയ്തു..”നീ പോന്ന കാര്യം എല്ലാരോടും ഞാന്‍ പറയും..കഷ്ടപ്പെടുന്നതിന്റെ ഒക്കെ സന്തോഷം നമുക്കുണ്ടാവേണ്ടത് വയസ്സുകാലത്താണു..ആ സന്തോഷം ഇപ്പൊ എനിക്കുണ്ട്..“
ഇപ്പോള്‍ 13 - 13 1/2 മണിക്കൂറുകള്‍ക്കു പിന്നില്‍, ദു:ഖം പങ്കു വെയ്ക്കാന്‍ ആരുമില്ലാതെ ഞാനിരിക്കുന്നു..
ദൂരെ എനിക്കു പറന്നെത്തുവ്വാന്‍ പോലും കഴിയാത്തത്ര ദൂരെ ഒരു ശരീരം ചിതയിലേക്കു എടുക്കുന്നതു പോലും കാണാന്‍ കഴിയാതെ.........

മഴ തോര്‍ന്നിരിക്കുന്നൂ....മരം പെയ്യുന്നുമുണ്ട്..ആകാശം കുറെ കരഞ്ഞ് പിന്നെ ശാന്തനായ വഴക്കാളിക്കുട്ടിയെ പോലെ കൊഞ്ചി കൊഞ്ചി തെളിഞ്ഞു വരുന്നൂ..
ശരിക്കും മഴപെയ്യുന്നുണ്ടായിരുന്നോ, അതൊ കണ്ണില്‍, പുറത്തു വരാതെ കണ്ണുനീര്‍ നിറഞ്ഞത് കൊണ്ട് തോന്നിയതോ...

18 comments:

കുട്ടന്‍സ്‌ said...

തീരെ അപ്രതീക്ഷിതമായി എനിക്കെഴുതേണ്ടി വന്ന ഒരു പോസ്റ്റ്..കരഞ്ഞുതീര്‍ക്കേണ്ട വിഷമം ഇങ്ങിനേയും തീര്‍ക്കാമായിരിക്കാം...

ദിവ (d.s.) said...

ശരിക്കും നടന്നതാണോ ? condolences.

warm regards
ds

qw_er_ty

കുട്ടന്‍സ്‌ said...
This comment has been removed by the author.
Nousher said...

താങ്കളുടേയും കുടുംബത്തിന്റെയും ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു. കൊച്ചുമകന്റെ വിജയങ്ങളില്‍ സന്തോഷിക്കാന്‍ അമ്മച്ചിയുടെ ആത്മാവ് എന്നും കൂടെയുണ്ടാവും.

സുല്‍ | Sul said...

കുട്ടന്‍സ്,

താങ്കളുടെ ദു:ഖ്ത്തില്‍ പങ്കുചേരുന്നു.

-സുല്‍

qw_er_ty

സഞ്ജു said...

കെ.പി.എസ്സിന്റെ ബ്ലോഗ് വഴിയാണ്‍് ഇവിടെ എത്തിയത്..താങ്ങളുടെ എഴുത്തും ചിന്തകളും എനിക്കിഷ്ടപ്പെട്ടു..തുടര്‍ന്നും എഴുതുക..അമ്മച്ചിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

അഗ്രജന്‍ said...

കുട്ടന്‍സ്...

:(

താങ്കളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.

കുട്ടന്മേനോന്‍ | KM said...

കുട്ടന്‍സ്
ദുഖത്തില്‍ പങ്കുചേരുന്നു.
qw_er_ty

വേണു venu said...

കുട്ടന്‍സു് താങ്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.
qw_er_ty

sandoz said...

അമ്മച്ചിയുടെ ആത്മാവിനു എല്ലാ ശാന്തിയും ലഭിക്കട്ടെ.......താങ്കളുടെ ദുഖത്തില്‍ പങ്കുചേരുന്നു...

Anonymous said...

താങ്കളുടെ ദുഖത്തില്‍ പങ്കുചേരുന്നു..

priyamvada
qw_er_ty

സു | Su said...

വിഷമിക്കാതെ ഇരിക്കൂ. ദുഃഖം സഹിക്കാന്‍ കരുത്തുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

qw_er_ty

കുട്ടന്‍സ്‌ said...

എന്റെ ദു:ഖത്തില്‍ പങ്കുചേരാന്‍ സന്മനസുകാണിച്ച എല്ലാവര്‍ക്കും നന്ദി..
ഏതായാലും 15 നു ഞാന്‍ തിരിച്ച് നാട്ടിലേക്കു പോവുന്നൂ...മുഷിപ്പിക്കുന്ന 24 മണിക്കൂര്‍ യാത്ര കാത്തിരിക്കുന്നല്ലോ എന്ന ഒരു വിഷമം മാത്രം..

കെ.പി.സുകുമാരന്‍ said...

പ്രിയപ്പെട്ട സിജിത്ത് ... ദു:ഖത്തില്‍ പങ്ക് ചേരാന്‍ വൈകിപ്പോയി.. ക്ഷമിക്കൂ അനിയാ....

സ്നേഹിതന്‍ said...

കാണാന്‍ വൈകി. ക്ഷമിക്കൂ.

താങ്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.


qw_er_ty

കുട്ടന്‍സ്‌ said...

നന്ദി..സുകുമാര്‍ജി, സ്നേഹിതാ..
സ്നേഹിതന്‍ ലേക് ഫോറെസ്റ്റ് നിവാസി ആയിരുന്നൂ അല്ലെ..അറിയാന്‍ വൈകീ..ഞാന്‍ നാളെ രാവിലെ സാന്റാ അനാ എയര്‍പ്പോര്‍ട്ടില്‍ നിന്നും തിരിക്കും..

ലേക് ഫോറസ്റ്റില്‍ എവിടെയാണു..ഞാന്‍ “സ്പൈസ് ഇന്ത്യ” (lake forest dr.) എന്ന ഇന്‍ഡ്യന്‍ ഷോപ്പിനടുത്തുള്ള ഒരു ഹോട്ടലില്‍ ആയിരുന്നു താമസം..

സ്നേഹിതന്‍ said...

John Wayneല്‍ നിന്നാണ് യാത്ര അല്ലെ.
നാട്ടില്‍ നിന്നും തിരികെ വരുമ്പോള്‍ ഒരു email ഇടൂ.

ശുഭ യാത്ര.

qw_er_ty

santhoshbalakrishnan said...

വിദേശത്ത് ജോലി ചെയ്യുന്നവര്‍ അടുത്ത ബന്ധുക്കളുടെ സംസ്കാരചടങുകള്‍ക്ക് പോകാത്തതിനെ പരിഹസിക്കുന്ന നിരവധി കുറിപ്പുകള്‍ ആനുകാലികങളില്‍ വായിചിട്ടുണ്ട്..ഇതാണോ മനുഷ്വത്വം എന്ന് ആശ്ചര്യപ്പെട്ടിട്ടുമുണ്ട്..വിദേശത്ത് ജോലി ചെയ്യുന്നവരുട കണ്ണിലുടെ ഇത്തരം ഒരു അവസ്ത അറിയുന്നത് ഇതാദ്യം...താങ്കളുടെ ദുഖത്തില്‍ പങ്കുചേരുന്നു..