Thursday, June 11, 2009

കപ്പ

കപ്പക്കൊക്കെ എന്താ വില കിലോ 20 രൂപയേ...എസ്.എസ്.എല്‍.സി പാസ്സായതില്‍ ഇപ്പൊ വിഷമം തോന്നുന്നൂ..ഇല്ലേല്‍ നാട്ടില്‍ നാലു കപ്പ കുത്തി ജീവിക്കാരുന്നൂ...

എന്നാപ്പിന്നെ ചപ്പാത്തി കഴിച്ചാപ്പോരേ..
അതൊക്കെ ഹിന്ദിക്കാരു കഴിച്ചോട്ടെ..ചപ്പാത്തീം ഉരുളക്കിഴങ്ങും..
നമ്മളു മലയാളീസ് കപ്പേം മീനും അല്ലേ കഴിക്കാവൂ...

ആദിയില്‍ ആദ്യം കപ്പയുണ്ടായി..പിന്നെ മീനും..
മത്തി..അയില, വറ്റ, കൊഞ്ച്, കരിമീന്‍..

(ഒന്നും എഴുതാനില്ലാത്തൊപ്പോള്‍ എന്തെഴുതും:
“എന്തും എഴുതും...”

എന്നാപ്പിന്നെ മാനസപുത്രി, ഐഡിയാ സ്റ്റാര്‍ സിംഗര്‍, ഐ.പി.എല്‍ ഇതൊക്കെയായി കഴിഞ്ഞു കൂടിയാ പോരേ )

ടാഗ്: കപ്പ, മീന്‍, ബാംഗ്ലൂര്‍, കൊതിയന്‍, മലയാളി...

7 comments:

അരവിന്ദ് :: aravind said...

ചക്കക്കെങ്ങനാ?

Sabu Kottotty said...

ഉരുളക്കിഴങ്ങു കഴിക്കുന്ന ഹിന്ദിക്കാരികളെ കണ്ടിട്ടുണ്ടോ.. ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:നാട്ടിലു പോടോ കപ്പ വേണേല്‍.

ഓടോ: അരേ ചക്കയ്ക്കല്ല ചുളയ്ക്കാ വില..(എത്രാന്ന് ചോദിക്കണ്ട, കാശു കൊടുത്ത് ചക്ക വാങ്ങേ)

കുട്ടന്‍സ്‌ | S.i.j.i.t.h said...

അരവിന്ദേട്ടാ, ചക്കക്കെത്രയാണെന്നറിയില്ല..പക്ഷെ കട(ശീമ)ച്ചക്ക- കിലോ 40 രൂ. തേങ്ങ വറുത്തരച്ച് നല്ലൊരു തീയലു വെച്ചാല്‍ കുശാല്‍..കൊതിയാവുന്നുണ്ടോ???

:)
ന്നാല്‍ ഇതൂടി വായിച്ചോളൂ..കപ്പ,ബീഫ്..(പഴയൊരു കഥ)
കൊട്ടോട്ടിക്കാരാ:
ഉരുളക്കിഴങ്ങു കഴിച്ചതാവാം ഉരുണ്ടിരിക്കുന്ന ഹിന്ദിക്കാരികളെ കണ്ടിട്ടുണ്ട്..
ചാത്താ: നാട്ടിലൊന്നും പോണ്ട ചാത്ത..നല്ല കപ്പ ഇവിടെകിട്ടും..മിനക്കിടണം...
;)

vahab said...

ബീഫ്‌ മിക്‌സു ചെയ്‌ത കപ്പയ്‌ക്കെന്താ രുചി...!

N.J Joju said...

ചക്ക ചുളയ്ക്കു രണ്ടു രൂപാ.
ഞാവല്‍ക്കായിക്കു കൊടുക്കണം ഒരു രൂപാ.

നാട്ടില്‍ ലാവിഷായിട്ടുണ്ടായിരുന്നപ്പോള്‍ ജാഡ കാണിച്ചു നടന്നതല്ലേ. വഴിനീളേ കിടപ്പുണ്ടാവും ഞാവല്‍പ്പഴം. പശുവിനും കാക്കയ്ക്കും നാട്ടുകാര്‍ക്കും കൊടുത്തിട്ടൂ ബാക്കിയുള്ള രണ്ടൂ ചക്കച്ചൊള കഴിച്ചിങ്കിലായീ.

അനുഭവിയ്ക്കുക തന്നെ.

DILEEP MS said...

KAPPAYANE SATHYAM NJAN KAPPA KAZHIKKILA